വിമാനത്താവളത്തിന് സമീപത്തെ കെട്ടിട നിർമാണം: കേന്ദ്രത്തെ സമീപിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം

ഭരണ-പ്രതിപക്ഷ ഭേദെമന്യേ കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ചു തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തുള്ള നാല് വാർഡുകളിൽ കെട്ടിട നിർമാണത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന് സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തോട് ആവശ്യപ്പെടാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഭരണ-പ്രതിപക്ഷ ഭേദെമന്യേ കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിരാക്ഷേപ പത്രം ഹാജരാക്കണമെന്ന വ്യവസ്ഥയിൽനിന്ന് താമസ ആവശ്യങ്ങൾക്ക് നിർമിക്കുന്ന രണ്ടു നില വരെയുള്ള കെട്ടിടങ്ങളെ ഒഴിവാക്കുക, ‍നിലവിൽ പെർമിറ്റ് വാങ്ങി നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് എൻ.ഒ.സി ബാധകമാക്കാതെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കാൻ അനുവദിക്കുക, നിർദിഷ്ട നിർമാണത്തിന് എൻ.ഒ.സി നൽകുന്നതിന് വസ്തുവി​െൻറ വിശദാംശങ്ങളും ഉയരവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിക്കുന്നതിന് പകരം ഇൗ സോഫ്റ്റ്വെയർ നഗരസഭക്കും ലഭ്യമാക്കുക, എൻ.ഒ.സി നൽകുന്നതിനുള്ള പരമാവധി സമയം 15 ദിവസമാക്കുക, ഈ സമയ പരിധിക്കുള്ളിൽ വിമാനത്താവളം അധികൃതർ മറുപടി നൽകിയില്ലെങ്കിൽ അത് ഡീംഡ് എൻ.ഒ.സിയായി പരിഗണിക്കുക, കെട്ടിടം നിർമിക്കാനുദ്ദേശിക്കുന്ന വസ്തുവി​െൻറ സൈറ്റ് പരിശോധനക്കുള്ള എൻജിനീയർ, സർവേയർ പാനൽ നേരത്തെ നിശ്ചയിച്ച് പട്ടിക നഗരസഭയെ അറിയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഒൗദ്യോഗിക പ്രമേയത്തിലൂടെ കോർപറേഷൻ ഉന്നയിച്ചിരിക്കുന്നത്. രണ്ടു നിലക്ക് പകരം കോർപറേഷന് എൻ.ഒ.സി നൽകാവുന്ന കെട്ടിടങ്ങളുടെ ഉയരം ആറ് മീറ്ററാക്കി നിജപ്പെടുത്തണമെന്ന് സി.പി.ഐ പാർലമ​െൻററി പാർട്ടി നേതാവ് സോളമൻ വെട്ടുകാട് പ്രമേയത്തിന്മേൽ നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. 2016 ജൂൈല 28 നാണ് കളർ സോൺ ഏർപ്പെടുത്തുന്നതു സംബന്ധിച്ച അറിയിപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാന സർക്കാറിനെ അറിയിച്ചത്. വകുപ്പി​െൻറയും പൊതുജനങ്ങളുടെയും അഭിപ്രായം തേടണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുറ്റകരമായ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പാർലമ​െൻററി പാർട്ടി നേതാവ് വി.ജി. ഗിരികുമാർ ആവശ്യപ്പെട്ടു. ബീമാപള്ളി റഷീദ്, എസ്. പുഷ്പലത, പാളയം രാജൻ, ജോൺസൺ ജോസഫ് എന്നിവരും ചർച്ചയി‍ൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.