ഭാരത്​ ജ്യോതി അവാർഡ്​ സ്​പീക്കർ ശ്രീരാമകൃഷ്​ണന്​

തിരുവനന്തപുരം: 2018ലെ ഭാരത് േജ്യാതി അവാർഡിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തെരെഞ്ഞടുത്തു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യ ഇൻറർനാഷനൽ ഫ്രണ്ട് ഷിപ് സൊസൈറ്റി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യൻ വ്യക്തിത്വങ്ങൾക്ക് അവരുടെ ശ്രദ്ധേയമായ സംഭാവനകൾ മുൻനിർത്തി വർഷംതോറും നൽകുന്ന പുരസ്കാരമാണ് ഭാരത് ജ്യോതി അവാർഡ്. 1000 ഭരണഘടന ക്ലാസുകൾ, ഡിജിറ്റൽ അസംബ്ലി, ഹരിത നിയമസഭ, സോളാർ നിയമസഭ, നിയമനിർമാണ പ്രക്രിയയിൽ ബഹുജന പങ്കാളിത്തം തുടങ്ങി സ്പീക്കർ എന്ന നിലയിൽ നടത്തിയിട്ടുള്ള പദ്ധതികളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 26ന് ന്യൂഡൽഹിയിലെ ഇന്ത്യ ഇൻറർനാഷനൽ സ​െൻററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ശിവരാജ് പാട്ടീൽ മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.