സർക്കാർ ജീവനക്കാർ കുട്ടികളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കണം ^മന്ത്രി കെ.ടി. ജലീല്‍

സർക്കാർ ജീവനക്കാർ കുട്ടികളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കണം -മന്ത്രി കെ.ടി. ജലീല്‍ കാട്ടാക്കട: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കുട്ടികളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ തയാറാകണമെന്ന് മന്ത്രി കെ.ടി. ജലീല്‍. പൂവച്ചല്‍ പഞ്ചായത്തിലെ ഗവ. യു.പി സ്കൂള്‍ സപ്തതി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എ ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം പൂർത്തിയാക്കിയത്. പൂവച്ചല്‍ പഞ്ചായത്തംഗം ജി.ഒ. ഷാജിയുടെ വികസന ഫണ്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപ െചലവഴിച്ചു നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ്, ലാംഗ്വേജ് ലാബ്, സയന്‍സ് ലാബ്‌, ശാസ്ത്ര ലാബുകളുടെയും ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിര്‍വഹിച്ചു. പഞ്ചായത്ത് ഫണ്ടില്‍നിന്ന് മൂന്നര ലക്ഷം രൂപ െചലവഴിച്ചു നിർമാണം പൂര്‍ത്തീകരിച്ച സ്കൂള്‍ പ്രവേശന കവാടത്തി​െൻറ ഉദ്ഘാടനം പ്രസിഡൻറ് കെ. രാമചന്ദ്രന്‍ നിര്‍വഹിച്ചു. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എ. സമ്പത്ത് എം.പി., അന്‍സജിത റസല്‍, ജി.ഒ. ഷാജി, എസ്. അജിതകുമാരി, ഡോ. എ.പി. കുട്ടികൃഷ്ണർ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.