വി.കെ. മാധവൻകുട്ടി എന്നും ഉത്തമ മാതൃക ^മുഖ്യമന്ത്രി

വി.കെ. മാധവൻകുട്ടി എന്നും ഉത്തമ മാതൃക -മുഖ്യമന്ത്രി തിരുവനന്തപുരം: ജനകീയ വിഷയങ്ങൾ തമസ്കരിക്കുകയും അജണ്ടകൾ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന രീതിയിലേക്ക് മാധ്യമരംഗം വഴിമാറിയ പുതിയ കാലത്ത് വി.കെ. മാധവൻകുട്ടി എന്നും ഉത്തമ മാതൃകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം-വി.കെ. മാധവൻകുട്ടി മാധ്യമ പുരസ്കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തനത്തെ എന്നും ദേശീയ കാഴ്ചപ്പാടോടെ കണ്ടതാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. ഇത്തരത്തിലുള്ള ഒരാളുടെ അഭാവം ഇന്നും മാധ്യമ ലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വി.എസ്. രാജേഷ്, ഇ.വി. ഉണ്ണികൃഷ്ണൻ എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു. കേരളീയം ചെയർമാൻ പി.വി. അബ്ദുൽ വഹാബ് എം.പി. അധ്യക്ഷത വഹിച്ചു. ജെ. അലക്സാണ്ടർ, എസ്.ആർ. ശക്തിധരൻ, ജി. രാജീവ് എന്നിവർ സംസാരിച്ചു. ജി. രാജമോഹൻ സ്വാഗതവും എൻ.ആർ. ഹരികുമാർ നന്ദിയും പറഞ്ഞു. മകനെ ഗുരുതരമായി മർദിച്ച പിതാവിനെ അറസ്റ്റ് ചെയ്തു വട്ടിയൂർക്കാവ്: മകനെ ഗുരുതരമായി മർദിച്ച് അവശനാക്കിയ പിതാവിനെ അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് നെട്ടയം ആശ്രമം റോഡിൽ എസ്.ആർ.കെ.പി.ആർ.എ ബി 55ൽ താമസക്കാരനായ വിമൽകുമാറിനെ (43)ആണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയായ മകൻ സ്കൂളിൽ പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇയാൾ മകനെ വഴക്കുപറയുകയും അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൈക്കുഴക്ക് സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോർജിയൻ അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം: ഇന്ത്യയിലെ ജോർജിയൻ അംബാസഡർ ആർവിൽ സുലിയസ്വിലിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ടൂറിസം, വൈദ്യവിദ്യാഭ്യാസം എന്നീ രംഗത്ത് കേരളവുമായി കൂടുതൽ സഹകരിക്കാനുള്ള താൽപര്യം അംബാസഡർ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.