സംസ്​ഥാന നികുതി വിഹിതം ബീഡി വ്യവസായത്തിന് തിരിച്ചുനല്‍കും^ മന്ത്രി ടി.പി. രാമകൃഷ്ണന്‍

സംസ്ഥാന നികുതി വിഹിതം ബീഡി വ്യവസായത്തിന് തിരിച്ചുനല്‍കും- മന്ത്രി ടി.പി. രാമകൃഷ്ണന്‍ തിരുവനന്തപുരം: ബീഡിക്ക് ഏര്‍പ്പെടുത്തിയ 28 ശതമാനം ജി.എസ്.ടിയില്‍നിന്ന് സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതി വിഹിതം ബീഡി വ്യവസായത്തിന് തിരിച്ചുനല്‍കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. ബീഡി വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും എം. രാജഗോപാലി​െൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. കേരളത്തില്‍ ബീഡി ചുരുട്ടു തൊഴിലാളി ക്ഷേമനിധിയില്‍ 11,000 തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജി.എസ്.ടി വരുന്നതിന് മുമ്പ് 14.5 ശതമാനമായിരുന്ന നികുതിയാണ് ഇപ്പോള്‍ 28 ശതമാനമായി വർധിപ്പിച്ചത്. ഇതോടെ ദിനേശ് ബീഡി ഉള്‍പ്പെടെയുള്ള ബീഡി കമ്പനികള്‍ക്കെല്ലാം വില വര്‍ധിപ്പിക്കേണ്ടിവന്നു. ബീഡി ഉപയോഗം കുറഞ്ഞതും പുകയിലക്കെതിരായ ബോധവത്കരണപ്രവര്‍ത്തനങ്ങളും സുപ്രീംകോടതി ഉത്തരവും വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വ്യവസായം തകര്‍ന്നതോടെ രംഗത്തെ തൊഴില്‍ സുരക്ഷയും ഭീഷണിയിലാണ്. പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ക്ഷേമനിധി ബോര്‍ഡിനോട് ആവശ്യമായ നയപരിപാടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി വാഗ്ദാനം െചയ്ത 20 കോടി രൂപ വേഗത്തില്‍ നല്‍കും. നികുതി അടയ്ക്കാതെ ബീഡി പുറത്തുനിന്ന് കൊണ്ടുവരുന്നത് തടയാന്‍ പഴുതടച്ച നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.