ടി.കെ.എമ്മിൽ സയൻസ്​ അക്കാദമി ​െലക്ചറർ വർക്​ഷോപ്

കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസും പോസ്റ്റുഗ്രാജുവേറ്റ് ആൻഡ് റിസർച് ഡിപ്പാർട്ട്മ​െൻറ് ഓഫ് ഫിസിക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ശിൽപശാല 14,15,16 ദിവസങ്ങളിൽ കോളജ് സെമിനാർ ഹാളിൽ നടക്കും. 14ന് രാവിലെ 9.30ന് ടി.കെ.എം കോളജ് ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസ്ലിയാർ ശിൽപശാല ഉദ്ഘാടനം ചെയ്യും. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫ. എച്ച്.എസ്. മണിയും പ്രഫ. എം.വി.എൻ. മൂർത്തിയുമാണ് വിഷയം അവതരിപ്പിക്കുന്നത്. കേരളത്തിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള നൂറ്റമ്പതോളം അധ്യാപകർക്കും ഗവേഷണ വിദ്യാർഥികൾക്കും മൂന്നുദിവസത്തെ വർക്ഷോപ്പിൽ പ്രവേശനം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.