തേവലക്കരയിൽനിന്ന്​ കടമറ്റത്തേക്ക് കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങി

ചവറ: തേവലക്കര മാർ ആബോ തീർഥാടന കേന്ദ്രത്തിൽനിന്ന് എറണാകുളം കടമറ്റം ദേവാലയത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ് ബസ് സർവിസ് ആരംഭിച്ചു. എല്ലാദിവസവും രാവിലെ എട്ടിനാണ് തേവലക്കരയിൽനിന്ന് ബസ് പുറപ്പെടുന്നത്. മൈനാഗപ്പള്ളി, ചെങ്ങന്നൂർ, കോട്ടയം, മൂവാറ്റുപുഴ വഴിയാണ് സർവിസ്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആദ്യയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. മാർ ആബോ ഇടവകയുടെ നേതൃത്വത്തിൽ ബസിന് സ്വീകരണം നൽകി. ജില്ല പഞ്ചായത്ത് അംഗം ശ്രീലേഖ വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ആൻറണി, ഇടവക വികാരി ഫാ. ജയിംസ് നല്ലില, തോമസ് വൈദ്യൻ, മുബീന, ബിന്ധ്യ അജയൻ, അനൂപ്, സിജു കോശി വൈദ്യൻ, വൈദികരായ ബിജോയ്, ഫിലിപ് തരകൻ, സാം പണിക്കർ, ജയിംസ് മാത്യു, ദേവാലയ ട്രസ്റ്റി സിജി ഫിലിപ് വൈദ്യൻ, പി.സി. കോശി വൈദ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.