സ്‌നേഹധാര പദ്ധതി: വാക്^ഇന്‍ ഇൻറര്‍വ്യൂ 22ന്

സ്‌നേഹധാര പദ്ധതി: വാക്-ഇന്‍ ഇൻറര്‍വ്യൂ 22ന് തിരുവനന്തപുരം: ജില്ല പഞ്ചായത്തി​െൻറ 2018-19 സാമ്പത്തികവര്‍ഷത്തെ സ്‌നേഹധാര പദ്ധതിയിലേക്ക് ഫാര്‍മസിസ്റ്റി​െൻറ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ മാര്‍ച്ച് 22ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജിന് സമീപത്തെ ആരോഗ്യഭവന്‍ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഭാരതീയ ചികിത്സവകുപ്പ്) മുമ്പാകെ ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക്- ഇന്‍ ഇൻറര്‍വ്യൂന് ഹാജരാകണം. ഫോണ്‍: 0471 2320988. ഇൻറര്‍വ്യൂ സമയം രാവിലെ പത്ത് മുതല്‍ രണ്ട് വരെ. ഡി.എ.എം.ഇ അംഗീകൃത ഫാര്‍മസിസ്റ്റിന് കോഴ്‌സാണ് യോഗ്യത. ദിവസവും 500 രൂപയാണ് വേതനം. ആഴ്ചയില്‍ രണ്ടുദിവസം പാറശ്ശാല, വര്‍ക്കല, ജി.എ.എച്ച് എന്നിവിടങ്ങളിലും ഓരോദിവസം വീതം പാലോട്, കിഴുവിലം ജി.എ.എച്ചിലുമായിരിക്കും ജോലിചെയ്യേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.