ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാട്ടാക്കട: . മാറനല്ലൂർ പുന്നാവൂർ സ്കൂളിന് സമീപത്തുനിന്ന് പുന്നാവൂർ ലക്ഷം വീട് കോളനിയിൽ ബി. ഷിബുമോനെ(39)യാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. സ്കൂൾ--കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് പൊതികളാക്കി നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ആര്യനാട് ഉറവൂർ കിഴക്കേക്കര സിന്ധു മന്ദിരത്തിലുള്ള ഷിബുമോൻ അടുത്തിടെയാണ് പുന്നാവൂരിൽ താമസത്തിനെത്തിയത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് ശേഖരിച്ച് പ്രദേശത്ത് വിൽപന നടത്തുകയാണെന്ന് പൊലീസിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്നാണ് എസ്.ഐ വി. ഷിബു, അനിൽകുമാർ, അശോകൻ, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഷിബുമോനെ പിടികൂടിയത്. കഞ്ചാവ് എത്തിക്കാനുപയോഗിക്കുന്ന ബൈക്കും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇലകമണിലെ ഊറ്റുകുഴിൽ കുന്നും ചരിവുകളും ഇടിച്ചുനീക്കുന്നു; നീർച്ചാലുകൾക്ക് മരണമണി വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഊറ്റുകുഴിയിലെ കുന്നും ചരിവുകളും എക്സ്കവേറ്റർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നു. കൃഷി ആവശ്യത്തിനെന്ന വ്യാജേനയാണ് കുന്നിടിക്കൽ. ഇതോടെ ഊറ്റുകുഴി മേഖലയിലെ നീർച്ചാലുകളും തോടുകളും നശിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. പൊതുവെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് ഇലകമൺ ഗ്രാമപഞ്ചായത്ത്. ഇലകമൺ, കെടാകുളം, ഹരിഹരപുരം മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന സംവിധാനത്തി​െൻറ ശുദ്ധജല സ്രോതസ്സാണ് ഊറ്റുകുഴിയിലുള്ളത്. നൂറ്റാണ്ടിലധികമായി പ്രദേശവാസികൾ കുടിക്കാനും കുളിക്കാനുമൊക്കെ ഉപയോഗിക്കുന്നതും ഈ ജലമാണ്. ഇതിന് സമിപത്താണ് കുന്നിടിക്കൽ നടക്കുന്നത്. ഊറ്റുകുഴിയിലെ നീരുവയിലൂടെ ഒഴുകിയെത്തുന്ന ജലം സംഭരണിയിലേക്കും സംഭരണി നിറയുമ്പോൾ കാവടിതോട്ടിലൂടെ ഒഴുകി കായലിലേക്കും പോകുന്നു. കുന്നുംചരിവുകളും ഇടിച്ചു നിരപ്പാക്കുന്നതുമൂലം നീർച്ചാലുകളും തോടുകളും പതിയെപ്പതിയെ അപ്രത്യക്ഷമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.