വട്ടമൺ പാലത്തിനുസമീപം കഞ്ചാവ് കച്ചവടവും സാമൂഹിക വിരുദ്ധശല്യവും

അഞ്ചൽ: അഞ്ചൽ-ആയൂർ പാതയിൽ വട്ടമൺ പാലത്തിനു സമീപം കഞ്ചാവ് കച്ചവടവും സാമൂഹിക വിരുദ്ധ ശല്യവും വർധിക്കുന്നതായി നാട്ടുകാരുടെ പരാതി. രാപ്പകൽ വ്യത്യാസമില്ലാതെ സ്കൂൾ, -കോളജ് വിദ്യാർഥികളും ചില ചെറുപ്പക്കാരും ഇരുചക്രവാഹനങ്ങളിലും കാറുകളിലുമെത്തിയാണ് കഞ്ചാവ് കച്ചവടവും ഉപയോഗവും നടത്തുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സ്വൈരമായി ഇതുവഴി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഇത് സംബന്ധിച്ച് പല തവണ അഞ്ചൽ പൊലീസിലും എക്സൈസിലും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എക്സൈസി​െൻറയോ പൊലീസി​െൻറയോ വാഹനം വരുന്നതു കാണുമ്പോൾ യുവാക്കൾ സ്ഥലത്തു നിന്ന് മാറിനിൽക്കുന്നതും പൊലീസ് പോകുമ്പോൾ യുവാക്കൾ വീണ്ടും ഒത്തുകൂടി ബഹളമുണ്ടാക്കുന്നതും പതിവായിരിക്കുകയാണ്. തദ്ദേശീയരായ ചിലരുടെ ഒത്താശയോടെയാണ് ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഏരിയ കൺവെൻഷൻ കടയ്ക്കൽ: പട്ടിക ജാതി ക്ഷേമസമിതി കടയ്ക്കൽ ഏരിയ കൺവെൻഷൻ ജില്ല സെക്രട്ടറി ജി. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എസ്. സന്ധ്യ സംസാരിച്ചു. സെക്രട്ടറി സന്തോഷ്മതിര സ്വാഗതം പറഞ്ഞു അമിത ചാർജ് ഈടാക്കിയ സ്വകാര്യബസ് തടഞ്ഞു കടയ്ക്കൽ: സർക്കാർ ഉത്തരവിന് വിരുദ്ധമായി വിദ്യാർഥികളിൽ നിന്ന് അമിതചാർജ് ഈടാക്കിയ സ്വകാര്യബസ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. കടയ്ക്കൽ കല്ലറ റൂട്ടിൽ സർവിസ് നടത്തുന്ന 'ദേവി' എന്ന ബസാണ് തടഞ്ഞത്. ചിതറയിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. നേതാക്കളും ബസ് ജീവനക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് കുട്ടികളിൽ നിന്ന് അധികമായി ഈടാക്കിയ പൈസ മടക്കി കൊടുത്ത ശേഷം സർക്കാർ ഉത്തരവനുസരിച്ചുള്ള ടിക്കറ്റ് ചാർജ് മാത്രമേ തുടർന്ന് ഈടാക്കൂ എന്ന് ഉറപ്പ് നൽകിയ ശേഷമാണ് ബസ് തുടർന്ന് സർവിസ് നടത്തിയത്. വിദ്യാർഥികളെ അമിത ചാർജ് നൽകാൻ ബസ് ഉടമകൾ നിർബന്ധിക്കുന്നതായി കാണിച്ച് വിവിധ കാമ്പസുകളിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി കടയ്ക്കൽ സി.ഐക്ക് പരാതി നൽകിയിരുന്നു. ഈ നിലപാട് തുടരുന്ന ബസ് ഉടമകൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.