പാറ്റൂർ: ഫ്ലാറ്റുടമ തോട് പുറമ്പോക്ക് കൈയേറിയെന്ന്​ സർവേ സൂപ്രണ്ട്

തിരുവനന്തപുരം: പാറ്റൂരിൽ ഫ്ലാറ്റുടമ തോട് പുറമ്പോക്ക് കൈയേറിയെന്ന് ജില്ല സർവേ സൂപ്രണ്ട് ലോകായുക്തയിൽ മൊഴിനൽകി. പാറ്റൂർ കേസിലെ ഭൂമി സംബന്ധിച്ച രേഖകളും പ്ലാനും സ്കെച്ചും സൂപ്രണ്ട് ഹാജരാക്കി. ഫ്ലാറ്റ് ഉടമ സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്നതി​െൻറ തെളിവുകൾ സൂപ്രണ്ട് ഹാജരാക്കി. 118.5 സ​െൻറി​െൻറ പ്രമാണം മാത്രമേ ഫ്ലാറ്റ് ഉടമക്ക് ഹാജരാക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ അവരുടെ കൈവശം 135 സ​െൻറ് ഭൂമിയുണ്ടെന്ന് സർവേ സൂപ്രണ്ട് മൊഴി നൽകി. ഈഭൂമി കൈവശം വന്നതെങ്ങനെയെന്നതിന് ഫ്ലാറ്റ് ഉടമക്ക് മറുപടിയില്ല. അവരുടെ കൈവശമുള്ള ആറ് സ​െൻറ് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. അത് അനുമതിയില്ലാത്ത പ്രവർത്തനമാണ്.സർവേ സൂപ്രണ്ട് ഹാജരാക്കിയ തെളിവുകൾ നിരാകരിക്കാൻ ഫ്ലാറ്റ് ഉടമക്കുവേണ്ടി ഹാജരായ അഭിഭാഷകനും കഴിഞ്ഞില്ല. വിചാരണയിൽ സർക്കാറിന് അനുകൂലമായ തെളിവുകളാണ് നിരത്തിയത്. ഹൈകോടതി നിർദേശപ്രകാരമാണ് തെളിവെടുപ്പ് നടന്നത്. അവസാനവാദത്തിനായി കേസ് 27ലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.