സീതിസാഹിബ് സ്​കൂൾ വാർഷികം

ആയൂർ: കാരാളികോണം സംവിധായകൻ പി. ദിനേശ്പണിക്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജി. വിക്രമൻപിള്ള അധ്യക്ഷത വഹിച്ചു. മാനേജ്മ​െൻറ് പ്രതിനിധി കെ. സുബൈർ ഖാൻ ആമുഖപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം എ. നസീമബീവി, പി.കെ. രാജേഷ്, ബി. അശോകൻ നായർ, എം. സുഹ്റാബീവി, എ. ഹിലാൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. വിദ്യാർഥി പ്രതിനിധി ഗ്രീഷ്മ എം. നായർ സ്വാഗതം പറഞ്ഞു. വിവിധ എൻഡോവ്മ​െൻറ് വിതരണവും പി.സി.എം അവാർഡ് വിതരണവും നൃത്തോത്സവവും നടന്നു. മാലയിൽ സ്കൂൾ വാർഷികം ഓയൂർ: കാഞ്ഞിരംപാറ മാലയിൽ സ്കൂൾ വാർഷികം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ബുധനാഴ്ച വൈകീട്ട് നാലിന് പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഹംസാറാവുത്തർ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് പ്രിൻസ് കായില അധ്യക്ഷത വഹിക്കും. സിനിമാതാരം സാജൻ സൂര്യ സമ്മാനവിതരണം നിർവഹിക്കും. ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി. ബാബുക്കുട്ടൻ മാഗസിൻ പ്രകാശനം ചെയ്യും. സൂസൻ മാണി ൈകയെഴുത്ത് മാഗസിൻ പ്രകാശനവും എസ്. നൗഷാദ് പുസ്തകപ്രകാശനവും ടി.എസ്. പത്മകുമാർ ക്ലാസ് ലൈബ്രറി ഉദ്ഘാടനവും കാരുണ്യസ്പർശം, മാനേജർ ജി. ഐസക് കുട്ടിയും നിർവഹിക്കും. ആറ് മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ഇ.ഇ.ടി സ്കൂൾ വാർഷികം ഓയൂർ: വെളിനല്ലൂർ ഇ.ഇ.ടി യു.പി സ്കൂൾ വാർഷികം ബുധനാഴ്ച നടക്കും. വൈകീട്ട് 4.30ന് ഘോഷയാത്ര 5.30ന് സാംസ്കാരികസമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് സി. രാജീവ് അധ്യക്ഷത വഹിക്കും. കഥാകൃത്ത് അബിൻ ജോസഫ്, ചിത്രകാരൻ വിഷ്ണുറാം, സാഹിത്യകാരൻ അനീഷ് ദേവരാജൻ, എസ്.എസ്. ശരത്, എസ്. നൗഷാദ്, ബി. രേഖ, എ.ഇ.ഒ എസ്. ഷാജി എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.