ഇന്ദ്രൻസിന് വയലാർ രാമവർമ സാംസ്​കാരിക വേദിയുടെ ആദരം

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ മികച്ച നടനുള്ള അവാർഡിന് അർഹനായ ഇന്ദ്രൻസിനെ വയലാർ രാമവർമ സാംസ്കാരിക വേദി ആദരിച്ചു. കെ. മുരളീധരൻ എം.എൽ.എ ഇന്ദ്രൻസിനെ പൊന്നാട അണിയിച്ചു. അവാർഡുകൾ തന്നെ വിനയാന്വിതനാക്കുകയാണെന്നും കൂടുതൽ ഉത്തരവാദിത്തമുള്ള കലാകാരനാക്കുകയാണെന്നും ഇന്ദ്രൻസ് പറഞ്ഞു. അനുമോദന ചടങ്ങിൽ സാംസ്കാരിക വേദി പ്രസിഡൻറ് കെ. ചന്ദ്രിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, കരമന ജയൻ, എസ്.ആർ. കൃഷ്ണകുമാർ, എസ്. വിജയകുമാർ, സബീർ തിരുമല, ജയശ്രീ ഗോപാലകൃഷ്ണൻ, ആറ്റുകാൽ ഗോപിനാഥൻ നായർ, ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ സംസാരിച്ചു. ഇന്ദ്രൻസി​െൻറ കുടുംബാംഗങ്ങളും പങ്കെടുത്തു. പടം 1. വയലാർ രാമവർമ സാംസ്കാരിക വേദിയുടെ അനുമോദന ചടങ്ങിൽ ഇന്ദ്രൻസിനെ കെ. മുരളീധരൻ എം.എൽ.എ ഹാരാർപ്പണം നടത്തുന്നു 2. വയലാർ രാമവർമ സാംസ്കാരിക വേദിയുടെ അനുമോദന ചടങ്ങിൽ ഇന്ദ്രൻസിനെ കെ. മുരളീധരൻ എം.എൽ.എ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.