പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

മലയിൻകീഴ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പത്തൊമ്പതുകാരൻ പിടിയിൽ. മലയിൻകീഴ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡിപ്പിച്ച നെയ്യാറ്റിൻകര പെരുമ്പഴുതൂർ കോട്ടൂർ കോളനിയിൽ അയണിയറത്തല കിഴക്കുംകര പുത്തൻവീട്ടിൽ അഖിലിനെയാണ് (19) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലായിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസിനെ ആക്രമിച്ച് തള്ളിയിട്ടശേഷം ഇയാൾ ഓടിരക്ഷപ്പെടാനും ശ്രമിച്ചു. പോക്സോ നിയമപ്രകാരവും വനിത പൊലീസിനെ ൈകയേറ്റം ചെയ്തതിനും വെവ്വേറെ കേസുകൾ എടുത്തിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.