കുറ്റിയാണി ഗവ. എല്‍.പി.എസില്‍ ജൈവ വൈവിധ്യ പാർക്ക് തുറന്നു

കുറ്റിയാണി: ഗവ എല്‍.പി.എസില്‍ ജൈവ വാര്‍ഷികാഘോഷവും വൈവിധ്യ പാര്‍ക്കും സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളി​െൻറ മാസ്റ്റര്‍പ്ലാന്‍ 'ചുവടുകള്‍' പ്രകാശനംചെയ്തു. കുട്ടികളുടെ ഇന്‍ലൻറ് മാസികയായ 'മുത്ത്' വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷീലജ പ്രകാശനം ചെയ്തു. സ്‌കൂള്‍ ഏറ്റെടുത്ത തനത് പ്രവര്‍ത്തനമായ ലഘുപരീക്ഷണങ്ങളുടെ സമാഹാരമായ കൈപുസ്തകം 'അന്വേഷണം 2018' വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ തേക്കട അനില്‍കുമാര്‍ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബിനുകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി. വിമലാദേവി, ജി.എസ്. സുജ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സീനത്തുബീവി, പന്തലക്കോട് വാര്‍ഡ് മെംബര്‍ അശോകന്‍, അയിരൂപ്പാറ വാര്‍ഡ് മെംബര്‍ ഷൈന്‍ലാല്‍, വികസന സമിതി ചെയര്‍മാന്‍ കെ. വാസുദേവന്‍, വികസനസമിതി കണ്‍വീനര്‍ വി. വിജയന്‍നായര്‍, എസ്.എം.സി ചെയര്‍മാന്‍ കെ.എസ്. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. യു.എസ്.ടി ഗ്ലോബല്‍ അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു. കുട്ടികളുടെ കലാപരിപാടിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.