ആരോഗ്യ ഇൻഷുറൻസ്​ കാർഡ്​ പുതുക്കൽ

തിരുവനന്തപുരം: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്കായി, നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിന് 21 വരെ പഞ്ചായത്ത് ഒാഫിസിലും 22 മുതൽ 25 വരെ ഉൗരൂട്ടമ്പലം യു.പി.എസ് സ്കൂളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പുതുക്കേണ്ട കുടുംബത്തിലെ ഒരംഗം, റേഷൻ കാർഡ്, ഇൻഷുറൻസ് കാർഡ്, 30 രൂപ ഉൾപ്പെടെ നേരിട്ട് ഹാജരാക്കണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം തിരുവനന്തപുരം: മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽനിന്നും വിവിധ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് ഹാജരായി ഒപ്പിട്ട് നൽകുകയോ, െഗസറ്റഡ് ഉദ്യോഗസ്ഥൻ/വില്ലേജ് ഒാഫിസർ മുഖേന ലഭിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം പെൻഷൻ വിതരണംചെയ്യാൻ സാധിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.