ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

തിരുവനന്തപുരം: 1955ലെ തിരുവിതാംകൂർ കൊച്ചി സാഹിത്യ, ശാസ്ത്രീയ ധാർമിക സംഘങ്ങൾ രജിസ്റ്ററാക്കൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങൾ (ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ, ഗ്രന്ഥശാലകൾ, വായനശാലകൾ, െറസിഡൻറ്സ് അസോസിയേഷനുകൾ, മഹിളാ സമാജങ്ങൾ, ക്ഷേത്ര സംരക്ഷണ സമിതികൾ മുതലായവ) വാർഷിക റിേട്ടണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളപക്ഷം അവ ഒാരോ വർഷവും 500 രൂപ വീതം പിഴ ഒടുക്കി റിേട്ടണുകൾ ഫയൽ ചെയ്യുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നിലവിൽ വന്നു. 31 വരെയാണ് കാലാവധി. വാർഷിക റിേട്ടണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സംഘങ്ങൾ അവസരം പ്രയോജനപ്പെടുത്തി റിേട്ടണുകൾ ഫയൽ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം സംഘത്തി​െൻറ പ്രവർത്തനം നിലച്ചതായി കണക്കാക്കി നിയമത്തിലെ 30 (4)ാം വകുപ്പ് പ്രകാരം സംഘത്തി​െൻറ പേര് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ല രജിസ്ട്രാർ (ജനറൽ) അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.