നവകേരള മിഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍കാര്‍ അണിചേരും ^കെ.എസ്.എസ്.പി.യു

നവകേരള മിഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍കാര്‍ അണിചേരും -കെ.എസ്.എസ്.പി.യു കിളിമാനൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്രകേരള വികസന പദ്ധതിയായ നവകേരള മിഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍കാരൊന്നടങ്കം അണിചേരുമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ 26ാമത് കിളിമാനൂര്‍ ബ്ലോക്ക് വാര്‍ഷികസമ്മേളനം പ്രഖ്യാപിച്ചു. മടവൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സമ്മേളനം വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ. വിജയരത്‌ന കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബി.പി മുരളി മുഖ്യപ്രഭാഷകനായി. മടവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ, എം.ജി. മോഹന്‍ദാസ്, വി. തുളസീഭായി, എം.എസ്. റാഫി എന്നിവര്‍ സംസാരിച്ചു. ജി. അജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജി. രാജേന്ദ്രന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ശ്രീജ ഷൈജുദേവ് സ്വാഗതവും എന്‍. രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു. പെന്‍ഷണര്‍ രവീന്ദ്രന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും കവിയരങ്ങും സമ്മേളന അനുബന്ധമായി അരങ്ങേറി. ഭാരവാഹികൾ: എ. വിജയരത്‌നകുറുപ്പ് (പ്രസി.), എം. നാരായണന്‍, ആര്‍. ശ്രീധരന്‍നായര്‍ (വൈസ് പ്രസി-.), ജി. അജയന്‍ (സെക്ര.), എന്‍. രാധ, ആര്‍. പ്രകാശം (ജോ. സെക്ര.), വി. മുരളീധരന്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.