കൊല്ലങ്കോട് തൂക്കത്തിന്​ കൊടിയേറി

നാഗർകോവിൽ: കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി തൂക്ക മഹോത്സവത്തിന് തിങ്കളാഴ്ച സന്ധ്യയോടെ കൊടിയേറി. ദേവസ്വം തന്ത്രി കൊട്ടാരക്കര നീലമന ഈശ്വരൻപോറ്റിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. നേരത്തേ പഴയ മുടിപുരയിൽനിന്ന് ദേവഗണങ്ങളെ ആഘോഷപൂർവം ഉത്സവം നടക്കുന്ന വട്ടവിള ശ്രീഭദ്രകാളിക്ഷേത്രത്തിലേക്ക്്്്്്്്്് എഴുന്നളളിച്ച്്്്്്്്്്് പ്രതിഷ്ഠിച്ചു. 10 ദിവസമാണ് ഉത്സവം നടക്കുക. പ്രസിദ്ധമായ കൊല്ലങ്കോട് തൂക്കം 21നാണ്. കൊടിയേറ്റിനു ശേഷം ഉദ്ഘാടന സമ്മേളനം തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.