ആക്രമിക്കുന്നവനും ആക്രമിക്കപ്പെടുന്നവനും യുദ്ധത്തി​െൻറ ഇരകൾ ^നിക്ക് ഉട്ട്

ആക്രമിക്കുന്നവനും ആക്രമിക്കപ്പെടുന്നവനും യുദ്ധത്തി​െൻറ ഇരകൾ -നിക്ക് ഉട്ട് കൊല്ലം: ആക്രമിക്കുന്നവനും ആക്രമിക്കപ്പെടുന്നവനും യുദ്ധത്തി​െൻറ ഇരകളാണെന്നും അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ലോകമെങ്ങും ജനരോഷമുയരാൻ താൻ നിമിത്തമായെന്നും അമേരിക്കൻ യുദ്ധഭീകരതയുടെ അവിസ്മരണീയ ചിത്രം പകർത്തിയ വിയറ്റ്നാം ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് പറഞ്ഞു. നാപാം ബോംബ് വീണു ശരീരം പൊള്ളിക്കരിഞ്ഞ കിം ഫുക്ക് എന്ന പെൺകുട്ടി നഗ്നയായി നിലവിളിച്ചോടുന്ന ചിത്രം ഇന്നും ലോകശ്രദ്ധ നേടുന്നത് സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം പ്രസ്ക്ലബിൽ 'മീറ്റ് ദ പ്രസി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധമുഖത്തെ ഫോട്ടോഗ്രാഫർ എന്ന നിലയിലുള്ള ത​െൻറ സാന്നിധ്യം ഇന്നും ഞെട്ടലോടെയും കണ്ണീരോടെയും മാത്രമേ ഓർമിക്കാൻ കഴിയൂ. വിയറ്റ്നാം യുദ്ധത്തി​െൻറ ഭീകരത ലോകത്തെ അറിയിച്ച നാപാം ഗേൾ എന്ന ഫോട്ടോ എടുത്തപ്പോൾതന്നെ ആ ചിത്രം യുദ്ധം അവസാനിപ്പിക്കുമെന്ന് അറിയാമായിരുന്നു. വിയറ്റ്നാമി​െൻറ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക കമ്യൂണിസ്റ്റ് ശക്തികൾക്കെതിരെ നടത്തിയ യുദ്ധമായിരുന്നു വിയറ്റ്നാമിലേത്. ദക്ഷിണ വിയറ്റ്നാം കമ്യൂണിസ്റ്റ് ഭരണത്തിലാവുന്നത് തടയാനാണ് അമേരിക്ക യുദ്ധത്തിൽ പ്രവേശിച്ചത്. 1975ൽ കമ്യൂണിസ്റ്റ് ശക്തികൾ ദക്ഷിണ വിയറ്റ്നാമിലെ അധികാരം പിടിെച്ചടുത്തു. അധികം വൈകാതെ ഉത്തര--ദക്ഷിണ വിയറ്റ്നാമുകൾ ഏകീകരിക്കപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. അസോസിയേറ്റഡ് പ്രസി​െൻറ ഫോട്ടോ എഡിറ്ററായി വിരമിച്ച നിക്ക് ഉട്ട് ലോസ് ആഞ്ജലസിലാണ് താമസം. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. പ്രസ് ക്ലബി​െൻറ ഉപഹാരം പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്തും സെക്രട്ടറി ജി. ബിജുവും സമ്മാനിച്ചു. ട്രഷറർ പ്രദീപ് ചന്ദ്രൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.