ചട്ടങ്ങൾ കാറ്റിൽപ്പറത്തി സ്​ഥാനക്കയറ്റ പട്ടിക; പൊലീസിൽ അസംതൃപ്​തി

തിരുവനന്തപുരം: കേരള പൊലീസിൽ അസംതൃപ്തി പടർത്തി ചട്ടങ്ങൾ മറികടന്ന സ്ഥാനക്കയറ്റ പട്ടിക. കരട് പട്ടിക പുറത്തിറക്കി പരാതി പരിഹരിച്ച ശേഷം മാത്രമേ അവസാന പട്ടിക അംഗീകരിക്കാവൂയെന്ന നിയമമുണ്ടെങ്കിലും അതെല്ലാം ലംഘിക്കപ്പെട്ടു. ഇൗ നടപടിയിലൂടെ നിരവധി പേർ സർവിസിൽ കയറിയ അതേ തസ്തികയിൽതന്നെ വിരമിക്കേണ്ട അവസ്ഥയിലാണ്. കേരള സർവിസ് റൂൾ പ്രകാരം സർക്കാർ ജീവനക്കാർ മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറി പോവുകയാണെങ്കിൽ ആ ജില്ലയിലെ ഏറ്റവും ജൂനിയർ ആയി വേണം ജോലി ചെയ്യേണ്ടത്. ഇതേ മാനദണ്ഡംതന്നെയാണ് പൊലീസിലും. ചിലർ സംവരണ പ്രാതിനിധ്യം നോക്കി ചില ജില്ലകളിൽനിന്ന് ജോലിയിൽ പ്രവേശിച്ച് പിന്നീട് ഇഷ്ടപ്പെട്ട ജില്ലകളിലെത്തി സംഘടനാ ഭാരവാഹികെളയും ട്രാൻസ്ഫറും പോസ്റ്റിങ്ങും കൈകാര്യം ചെയ്യുന്ന ജീവനക്കാരെയും സ്വാധീനിച്ച് സീനിയോറിറ്റി അട്ടിമറിക്കുകയാണ്. ഇത് അർഹതപ്പെട്ടവർക്കുള്ള അവസരം നിഷേധിക്കുന്നതാണെന്ന് സേനാംഗങ്ങൾ പരാതിപ്പെടുന്നു. മറ്റ് സർക്കാർ വകുപ്പുകളെ പോലെ സേനയിൽ പ്രതികരിക്കാൻ സാധിക്കില്ലെന്നും അതിനാലാണ് ഇതു സഹിച്ച് പോകുന്നതെന്നും പൊലീസുകാർ പറയുന്നു. പ്രതികരിക്കുന്നവർ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പരസ്യപ്രസ്താവനക്ക് പോയില്ലെങ്കിലും പൊലീസിലെ സീനിയോറിറ്റി അട്ടിമറിക്കെതിരെ പല കോടതികളിലും കേസ് നിലവിലുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനും ഇൗമാസം ഒമ്പതിനുമായി രണ്ട് സ്ഥാനക്കയറ്റ പട്ടികകളാണ് പുറത്തിറങ്ങിയത്. കരട് പട്ടിക ഇറക്കി ആക്ഷേപങ്ങൾ പരിഹരിച്ച് പരിഷ്കരിച്ച പട്ടിക ഇറക്കണമെന്നിരിക്കെ, വെള്ളിയാഴ്ചകളിലാണ് ഇവ പുറത്തിറക്കിയതെന്നത് ശ്രദ്ധേയമാണ്. രണ്ടാംശനി, ഞായർ എന്നീ രണ്ടു അവധി ദിവസങ്ങൾക്കു മുമ്പ് കരട് ഇറക്കി, അടുത്ത പ്രവൃത്തി ദിവസം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന രീതിയാണ് തുടരുന്നത്. പട്ടിക പുറത്തിറക്കുന്നതിനു പിന്നിലെ കള്ളക്കളി ഇതിലൂടെ വ്യക്തമാകുന്നു. പി.എസ്.സി വഴി പുതിയ സബ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിനായി പൊലീസ് ഓഫിസർമാരിലെ ചിലരും ഈ അട്ടിമറിക്ക് കൂട്ട് നിൽക്കുെന്നന്ന ആക്ഷേപവും നിലവിലുണ്ട്. എസ്.െഎ ആയി സർവിസിൽ പ്രവേശിക്കുന്നവർക്ക് െഎ.പി.എസ് ലഭിക്കാൻ പുതിയ എസ്.െഎ റിക്രൂട്ട്മ​െൻറ് അത്യാവശ്യമായതിനാലാണ് ഇൗ നീക്കമെന്നും പറയപ്പെടുന്നു. എസ്.െഎ തസ്തികയിലേക്ക് സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ എത്താതിരിക്കാൻ സമാശ്വാസമായി ഗ്രേഡ് പ്രമോഷൻ എന്ന സംവിധാനം നൽകുന്നുണ്ട്. എന്നാൽ, പൊലീസുകാർക്ക് എസ്.െഎമാരാകാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നതും. അതത് കാലത്തെ സെക്ഷൻ ക്ലർക്കിനെയും സെക്ഷൻ സൂപ്രണ്ടിനെയും ഉപയോഗിച്ചാണ് ഇത്തരം അട്ടിമറികൾ നടത്തുന്നതെന്ന ആക്ഷേപവും സേനാംഗങ്ങൾ ഉയർത്തുന്നു. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.