കെ.എസ്​.ആർ.ടി.സി പെൻഷൻ വർധനക്കെതിരെ എ.​െഎ.വൈ.എഫ്​

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ എ.െഎ.വൈ.എഫ്. വിരമിക്കൽ പ്രായം 60 ആക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ഉപേക്ഷിക്കണം. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സർക്കാറി​െൻറ പരിഗണനയിലില്ലെന്ന് മാർച്ചിൽ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതിനു വിരുദ്ധമായ നിലപാടാണ് കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിലെന്നും സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഡ്വൈസ് മെേമ്മാ ലഭിച്ച 4051 കണ്ടക്ടർമാർക്ക് നിയമന ശിപാർശ നൽകണം. ഒഴിവുകൾ 10 ദിവസത്തിനകം റിപ്പോർട്ട് ചെയ്യുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടത്താൻ ഇടതു മുന്നണി തയാറാകണമെന്നും എ.െഎ.വൈ.എഫ് നേതാക്കൾ പറഞ്ഞു. കൊട്ടാരക്കരയിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെടുന്ന സ്ഥലത്താണ് എ.െഎ.വൈ.എഫ് സമരം നടത്തിയത്. മരണം ദൗർഭാഗ്യകരമാണ്. കൊടികുത്തൽ സമരംകൊണ്ടല്ല അത് സംഭവിച്ചത്. സർക്കാർ നിയമനം ശക്തമാക്കണം. സമരം നടത്തിയവർക്കെതിെര സംഘടനാതലത്തിൽ നടപടി ഉണ്ടാകില്ലെന്നും അവർ സൂചിപ്പിച്ചു. മഹേഷ് കക്കത്ത്, അരുൺ കെ.എസ്, എ.എസ്. ആനന്ദ്കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.