ജോലിചെയ്യാതെ കൂലിവാങ്ങുന്നത്​ നല്ല സംസ്​കാരമല്ല ^മുഖ്യമന്ത്രി

ജോലിചെയ്യാതെ കൂലിവാങ്ങുന്നത് നല്ല സംസ്കാരമല്ല -മുഖ്യമന്ത്രി തിരുവനന്തപുരം: ജോലിചെയ്യാതെ കൂലിവാങ്ങുന്നത് നല്ല സംസ്കാരമല്ലെന്നും ഇത്തരം തൊഴിലാളിവിരുദ്ധ പ്രവണതകൾ അനുവദിച്ചുകൂടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സംസ്ഥാനത്ത് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ തൊഴിലാളികൾക്കിടയിൽ ശരിയായ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മ​െൻറ് 40-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളം വ്യവസായത്തിന് പറ്റിയ സംസ്ഥാനമല്ലെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇത് ബോധപൂർവമായ തെറ്റിദ്ധരിപ്പിക്കലാണ്. ഇത്തരം കുപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കിലെ ചെയർമാൻ വി. ശിവൻകുട്ടി സംസാരിച്ചു. ചടങ്ങിൽ തൊഴിലാളികളെ മുഖ്യമന്ത്രി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.