വീടും സ്ഥലവും തട്ടിയെടുക്കാൻ ആക്രമണം: സർക്കാർ ഉദ്യോഗസ്ഥന്‍ പിടിയിൽ

പത്തനാപുരം: വീടും സ്ഥലവും സ്വന്തമാക്കാനായി സംഘം ചേര്‍ന്ന് വീട് കയറി ആക്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍. പത്തനംതിട്ട കലക്ടറേറ്റിലെ യു.ഡി ക്ലര്‍ക്കായ മാങ്കോട് ഷെഫീക്ക് മന്‍സിലില്‍ മുഹമ്മദ് ഷെഫീക്കാണ് പിടിയിലായത്. പൂങ്കുളഞ്ഞി തടത്തില്‍ വീട്ടില്‍ ജോണ്‍സണി​െൻറ പേരിലുള്ള സ്ഥലവും വീടും സഹോദരിയുമായി ചേര്‍ന്ന് പ്രതി തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ജോണ്‍സണി​െൻറ വീട്ടില്‍ അതിക്രമിച്ച് കയറുകയും കുടുംബാംഗങ്ങളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മുമ്പ് നിരന്തരം ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിൽ പ്രതി ജോൺസണി​െൻറ വീട്ടിൽ പ്രവേശിക്കരുതെന്ന് കോടതിയില്‍ വിധി ഉണ്ടായിരുന്നു. എന്നാല്‍ ഈ വിധി മറികടന്നാണ് കഴിഞ്ഞദിവസം ഷെഫീക്ക് പരാതിക്കാര​െൻറ വീട്ടില്‍ അതിക്രമിച്ച് കയറിയത്‌. പത്തനാപുരം പൊലീസ് പത്തനംതിട്ട കളക്ടറേറ്റില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി. സ്പോട്ട് അഡ്മിഷൻ കരുനാഗപ്പള്ളി: തൊടിയൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ ബി.ടെക് എൻ.ആർ.ഐ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലാണ് ഏതാനം സീറ്റുകൾ ഒഴിവുള്ളത്. ഇതിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30ന് രാവിലെ 10ന് നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0476-2665935,666160.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.