സംഘ്പരിവാർ‍ ഭീകരതയെ ചെറുക്കണം -ഫ്രറ്റേണിറ്റി മൂവ്മെൻറ്​

കൊല്ലം: കൊട്ടാരക്കരയിൽ‍ കഴിഞ്ഞദിവസം വ്യാപാരികൾക്ക് നേരെയുണ്ടായ ആർ‍.എസ്.എസി​െൻറ ഉത്തരേന്ത്യൻ‍ മോഡൽ‍ ആക്രമണത്തെ എല്ലാവരും ഒറ്റക്കെട്ടായി ചെറുക്കണമെന്നും കുറ്റക്കാർക്കെതിരെ സർക്കാർ‍ കർശനനടപടി സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് എസ്.എം. മുഖ്താർ‍ അവശ്യപ്പെട്ടു. അക്രമത്തിനിരയായി താലൂക്ക് ആശുപത്രിയിൽ‍ ചികിത്സയിൽ‍ കഴിയുന്ന ജലാലുദ്ദീൻ‍, സാബു, ജലീൽ‍ എന്നിവരെ എസ്.എം. മുഖ്താർ,‍ സെക്രേട്ടറിയേറ്റ് അംഗങ്ങളായ ബിജു കൊട്ടാരക്കര, അംജദ് അമ്പലംകുന്ന്, ലുക്മാൻ‍ എന്നിവർ സന്ദർശിച്ചു. കേരളത്തെ കലാപഭൂമിയാക്കി കീഴ്പ്പെടുത്താൻ ശ്രമം -കെ.എം.വൈ.എഫ് കൊല്ലം: വർഗീയ അജണ്ടകൾക്കും ഫാഷിസ്റ്റ് ശക്തികൾക്കും വിജയം നൽകാത്ത കേരളത്തെ കലാപത്തിലൂടെ കീഴ്പ്പെടുത്താനുള്ള ശ്രമത്തി​െൻറ ഭാഗമാണ് കൊട്ടാരക്കരയിലെ ഗോരക്ഷാഗുണ്ടാ ആക്രമണമെന്ന് കെ.എം.വൈ.എഫ്. അക്രമികൾക്ക് കഠിനമായ ശിക്ഷ നൽകി രാജ്യശത്രുക്കളുടെ ഹീനശ്രമങ്ങളെ പരാജയപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും ജില്ല നേതാക്കളായ കണ്ണനല്ലൂർ നാഷിദ് ബാഖവി, ജെ.എം. നാസിറുദ്ദീൻ, നിസാം കുന്നത്ത്, അക്ബർഷാ മൈലാപ്പൂര്, അനസ് മന്നാനി, റാഷിദ് പേഴുംമൂട്, ഫസ്ലുദ്ദീൻ തടിക്കാട്, കോട്ടൂർ നൗശാദ്, സ്വലാഹുദ്ദീൻ ഉവൈസി എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.