പരീക്ഷഫലം തിരുവനന്തപുരം: മേയിൽ നടത്തിയ ഇൻറഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷഫലം വെബ്‌സൈറ്റില്‍. ഏപ്രിലിൽ നടത്തിയ വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. എം.എസ്സി ജിയോളജി 2016-2018 ബാച്ച് (സി.എസ്.എസ്); ആശ മെറിന്‍ ജോളിക്ക് ഒന്നാം റാങ്ക്. എം.എ സോഷ്യോളജി 2016-2018 ബാച്ച് (സി.എസ്.എസ്); അമീന ഹസ്‌ന. ടിക്ക് ഒന്നാം റാങ്ക്. എം.എ ലിംഗ്വിസ്റ്റിക്‌സ് 2016-2018 ബാച്ച് (സി.എസ്.എസ്); ജാസ്മിന്‍ എം.എന്നിന് ഒന്നാം റാങ്ക്. എം.എസ്സി അപ്ലൈഡ് സൈക്കോളജി 2016-2018 ബാച്ച് (സി.എസ്.എസ്); അഞ്ജലി യു.ജിക്ക് ഒന്നാം റാങ്ക്. എം.എ ഹിന്ദി ലാംഗ്വജ് ആൻഡ് ലിറ്ററേച്ചര്‍ 2016-2018 ബാച്ച് (സി.എസ്.എസ്); സുരഭി. എസിന് ഒന്നാം റാങ്ക്. എം.എസ്സി മാത്തമാറ്റിക്‌സ് 2016-2018 ബാച്ച് (സി.എസ്.എസ്); ആഷിമ ഗോപന്‍ ജി.എസിന് ഒന്നാം റാങ്ക്. എം.എ മലയാളം ലാംേഗ്വജ് ആൻഡ് ലിറ്ററേച്ചര്‍ 2016-2018 ബാച്ച് (സി.എസ്.എസ്); രമ്യ രാജന്‍ ആറിന് ഒന്നാം റാങ്ക്. എം.കോം 2016-2018 ബാച്ച് (സി.എസ്.എസ്); അഞ്ജലി. ബിക്ക് ഒന്നാം റാങ്ക്. എം.എ പൊളിറ്റിക്കല്‍ സയന്‍സ് 2016-2018 ബാച്ച്; ആര്യ വി. വിന്‍സെൻറിന് ഒന്നാം റാങ്ക്. എം.എസ്സി കെമിസ്ട്രി 2016-2018 ബാച്ച് (സി.എസ്.എസ്); അബിയാ കെ. മോഹന്‍ ഒന്നാം റാങ്ക് നേടി. എം.എസ്സി ആക്ച്യുറിയല്‍ 2016-2018 ബാച്ച് (സി.എസ്.എസ്); അശ്വതി. എസ് ഒന്നാം റാങ്ക് നേടി. എം.എ ഇക്കണോമിക്‌സ് 2016-2018 ബാച്ച് (സി.എസ്.എസ്); രേഷ്മ രാജീവന്‍ ഒന്നാം റാങ്ക് നേടി. എം.എസ്സി കമ്പ്യൂട്ടേഷനല്‍ ബയോളജി 2016-2018 ബാച്ച് (സി.എസ്.എസ്); റോഷ്‌നി പ്രസാദിനാണ് ഒന്നാം റാങ്ക്. എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് 2016-2018 ബാച്ച് (സി.എസ്.എസ്); ജോളി ജോയ് ഒന്നാം റാങ്ക് നേടി. എം.എസ്സി ഫിസിക്‌സ് 2016-2018 ബാച്ച് (സി.എസ്.എസ്); അമൃത. പിക്കാണ് ഒന്നാം റാങ്ക്. എം.എ ഇംഗ്ലീഷ് ലാംേഗ്വജ് ആൻഡ് ലിറ്ററേച്ചര്‍ 2016-2018 ബാച്ച് (സി.എസ്.എസ്); ആനി ട്രീസ ജോസഫ് ഒന്നാം റാങ്ക് നേടി. ബിരുദ ക്ലാസ് രണ്ടുമുതൽ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ (ഗവ., എയ്ഡഡ്, സ്വാശ്രയ) യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കോളജുകള്‍ എന്നിവിടങ്ങളിൽ ഒന്നാം വര്‍ഷ ബിരുദ ക്ലാസ് രണ്ടിന് തുടങ്ങും. ബിരുദം: മാനേജ്മെൻറ് േക്വാട്ട ലിങ്ക് ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള മാനേജ്മെൻറ് േക്വാട്ട ലിസ്റ്റ് വെബ്‌സൈറ്റില്‍. ഒരു പ്രാവശ്യം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവർ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. ആദ്യ ഓണ്‍ലൈന്‍ രജിസ്ട്രേഷെൻറ പ്രിൻറൗട്ട് തന്നെ മാനേജ്മെൻറ് േക്വാട്ട പ്രവേശനത്തിനും ഉപയോഗിക്കാം. ഒരു വിദ്യാർഥിക്ക് ഒരു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മതി. പ്രോജക്ട് തസ്തിക കമ്പ്യൂട്ടേഷനല്‍ ബയോളജി ആന്‍ഡ് ബയോ ഇർഫര്‍മാറ്റിക്‌സ് വകുപ്പിലെ പ്രോജക്ട് തസ്തികകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.dcb.res.in എന്ന സൈറ്റില്‍. പരീക്ഷ മേഴ്‌സി ചാന്‍സ് അനുവദിച്ച ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്സി പരീക്ഷ ജൂൈല ഒമ്പതിന് ആരംഭിക്കും. യു.ജി.സി നെറ്റ്/ സെറ്റ് സൗജന്യ പരിശീലനം വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി.സി നെറ്റ്/സെറ്റ് പരീക്ഷക്ക് സൗജന്യ പരിശീലനം തുടങ്ങുന്നു. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നതും വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍നിന്നും ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയവരുമായ പട്ടിക വിഭാഗക്കാര്‍ക്കും ക്രീമിലെയറില്‍പെടാത്ത മറ്റു പിന്നാക്കവിഭാഗക്കാര്‍ക്കും മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്കും ജൂലൈ 10 നകം അപേക്ഷിക്കാം. അപേക്ഷക്കും വിശദവിവരങ്ങള്‍ക്കും www.ideku.net. അപേക്ഷ ക്ഷണിച്ചു തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചെങ്ങന്നൂര്‍ എരമല്ലിക്കര അയ്യപ്പ കോളജില്‍ ആരംഭിക്കുന്ന ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളിലേക്ക് 13 വരെ അപേക്ഷിക്കാം. യോഗ്യത-പ്ലസ് ടു/പ്രീഡിഗ്രി. പ്രായപരിധി ഇല്ല. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് (എസ്.എസ്.എല്‍.സി പാസായാല്‍ മതി.) അപേക്ഷ േഫാറം കോളജില്‍. വിശദവിവരങ്ങള്‍ക്ക് 0479 2427615, 9447981459, 9961185754.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.