കടവരാന്തയിൽ ഉറങ്ങിയ വയോധികരെ മർദിച്ച രണ്ടുപേർ അറസ്​റ്റിൽ

ഓച്ചിറ: കടവരാന്തയിൽ ഉറങ്ങിക്കിടന്ന വയോധികരെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊട്ട്നാട്ട് ജങ്ഷനിലെ സ്പെയർപാർട്സ് കടയുടെ വരാന്തയിൽ കിടന്നുറങ്ങിയവരെ മർദിച്ച പായിക്കുഴി സ്വദേശികളായ രണ്ട് പ്രായപൂർത്തിയാകാത്ത യുവാക്കളെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഓച്ചിറ ക്ഷേത്രത്തിലെ അന്തേവാസികളായ രണ്ട് വയോധികരെ വ്യാഴാഴ്ച പുലർച്ചെയാണ് ബൈക്കിലെത്തിയ യുവാക്കൾ അകാരണമായി മർദിച്ചത്. തൊഴുകൈകളോടെ വയോധികർ യാചിെച്ചങ്കിലും ക്രൂരമായ മർദനമുണ്ടായി. ഇത് സമീപത്തെ കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്ന് യുവാക്കൾ പൊലീസിന് മൊഴിനൽകി. പടിയിലായവരെ കൊല്ലം ജുവൈനൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.