മുഖ്യമന്ത്രി പറഞ്ഞത്​ തെറ്റ്​; ടോറസ്​ കമ്പനി ടെക്​നോപാർക്കിലെ എസ്​.ഇ.ഇസഡിൽ

തിരുവനന്തപുരം: നെൽവയൽ- തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമത്തിൽ പൊതു ആവശ്യത്തിന് വയൽ നികത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ഉയർത്തിക്കാട്ടിയ കമ്പനി ഇളവ് ആവശ്യമില്ലാത്ത ടെക്നോപാർക്കിലെ പ്രത്യേക സാമ്പത്തിക മേഖലയിലുള്ളത്. െഎ.ടി വികസനത്തിനുവേണ്ടി സർക്കാർ സ്ഥാപിച്ച ടെക്നോപാർക്കിലെ എസ്.ഇ.ഇസഡ് മേഖലയിൽ നെൽവയൽ സംരക്ഷണനിയമം ഉൾപ്പെടെ ബാധകമല്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്തുതന്നെ സ്ഥലം അനുവദിച്ചിട്ടും കമ്പനി പാട്ടക്കരാർ ഒപ്പുവെക്കാതെ നിൽക്കുകയായിരുന്നുവെന്ന് ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേശൻ നായർ 'മാധ്യമ'േത്താട് പറഞ്ഞു. മുഖ്യമന്ത്രി തിങ്കളാഴ്ച ഭേദഗതി ബില്ലി​െൻറ ചർച്ചക്കിടെ പ്രതിപക്ഷം ഉയർത്തിയ ആക്ഷേപങ്ങൾക്ക് മറുപടി പറയവെയാണ് ടോറസ് എന്ന കമ്പനിയുടെ പ്രവർത്തനം സ്ഥലം നെൽവയൽ എന്ന പ്രശ്നത്തിൽ കുരുങ്ങി നിലച്ചത് എടുത്തുകാട്ടിയത്. എന്നാൽ, ടോറസ് സ്ഥിതിചെയ്യുന്നത് എവിടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതുമില്ല. അതേസമയം, 'ടെക്നോപാർക്കിലെ മൂന്നാം േഫസിലാണ് ടോറസിന് കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 2012ൽ സ്ഥലം അനുവദിച്ചെതന്ന് ഋഷികേശൻ നായർ പറഞ്ഞു.'അത് പ്രത്യേക സാമ്പത്തികമേഖലയിലാണ്. 19.75 ഏക്കർ സ്ഥലമാണ് നൽകിയത്. 10 ഏക്കർ സെസും 10 ഏക്കർ നോൺ സെസുമാണ്. നോൺ െസസിലും പ്രശ്നം ഒന്നുമില്ലായിരുന്നു. കമ്പനി അധികൃതർ പക്ഷേ ധാരണപത്രം മാത്രമേ ഒപ്പുവെച്ചുള്ളൂ. പിന്നെയൊന്നും നടന്നില്ല. അവർക്ക് സാമ്പത്തികപ്രശ്നം എന്തെങ്കിലും ഉണ്ടായിക്കാണും. അന്നത്തെ സർക്കാറും സഹായകരമായ നിലപാടാണ് സ്വീകരിച്ചത്. 2018ലാണ് ടെക്നോപാർക്ക് നെൽവയലായ ഭൂമിയിലാണോ എന്ന പരാതി ഉയർന്നത്. ഞങ്ങൾ അത് സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തി. ടെക്നോപാർക്ക് െഎ.ടി വികസനത്തിന് തന്നതാണ് കുഴപ്പമില്ല എന്ന് സർക്കാർ പറഞ്ഞു. പ്രശ്നം തീരുകയും ചെയ്തു. ശേഷമാണ് ടോറസ് പാട്ടക്കരാർ ഒപ്പുവെച്ചത്. അവർ നിർമാണപ്രവൃത്തികൾ തുടങ്ങി. 2020ൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഋഷികേശൻ നായർ പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് : ''എന്തിനാണ് ഇൗ ഭേദഗതിയെന്ന് ചോദിക്കുന്നവരോട് ഒരു ഉദാഹരണം പറയാം. തിരുവനന്തപുരത്ത് ടോറസ് എന്ന കമ്പനിക്ക് 20 ഏക്കർ നൽകാൻ തീരുമാനിച്ചു. 20 ലക്ഷം ചതുരശ്ര അടി കെട്ടിടം നിർമിച്ച് 15,000 പേർക്ക് തൊഴിൽ നൽകുന്നതാണ് പദ്ധതി. ധാരണപത്രം ഒപ്പിട്ട് അഞ്ച് വർഷമായിട്ടും മുന്നോട്ട് പോയിട്ടില്ല. 29 ഏക്കറിലെ 14 സ​െൻറ് ഭൂമി രേഖപ്രകാരം നെൽവയൽ ആണ്. 25 വർഷമായി കൃഷി ചെയ്യാത്ത ഭൂമിയാണത്. നിയമഭേദഗതി ഇല്ലെങ്കിൽ ആ പദ്ധതി നഷ്ടപ്പെടും'.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.