പ്രതിഷ്ഠാ വർഷികവും പൊങ്കാല മഹോത്സവവും

മലയിൻകീഴ്: ഇരട്ടക്കലുങ്ക് ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിലെ 34ാമത് 28 മുതൽ 30 വരെ തന്ത്രി ബ്രഹ്മശ്രീ തെക്കേടത്തുമന നാരായണൻ വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. 28ന് രാവിലെ 5.15 ന് അഭിഷേകം, എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ദേവീ മഹാത്മ്യ പാരായണം. അഞ്ചിന് ഭക്തിഗാനസുധ, 6.45ന് ദീപാരാധന. 29ന് രാവിലെ 5.30ന് ഗണപതിഹോമം, എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ സമൂഹ ലളിതാ സഹസ്രനാമാർച്ചന. തുടർന്ന് ഓട്ടൻതുള്ളൽ. 30ന് രാവിലെ 7.30 മുതൽ കലശപൂജ, കലശാഭിഷേകം, പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾ, എട്ടിന് വിശേഷാൽ നിറപറ, 10.45ന് പൊങ്കാല. വൈകീട്ട് അഞ്ചിന് ഭജന. രാത്രി 7.30 ന് പുഷ്പാഭിഷേകം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.