പ്രീമെട്രിക് ഹോസ്​റ്റലിലെ വിദ്യാർഥിനികൾക്ക്​ ഭക്ഷ്യവിഷബാധ

കുളത്തൂപ്പുഴ: പട്ടികവർഗ പ്രീ-മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിനികളിൽ വയറുവേദനയും ഛർദിയും കണ്ടെത്തിയതിനെതുടർന്ന് കുളത്തൂപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. വില്ലുമലയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ താമസിച്ച് കുളത്തൂപ്പുഴ ഗവൺമ​െൻറ് ഹൈസ്കൂളിലെത്തിയ കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ അമ്പതിലേറെ പട്ടികവർഗവിദ്യാർഥിനികൾ ഹോസ്റ്റലിൽ താമസിച്ചുപഠിക്കുന്നുണ്ട്. ഇവരിൽ പ്രഭാത ഭക്ഷണം കഴിച്ച് കുളത്തൂപ്പുഴ ഹൈസ്കൂളിലെത്തിയ 11 വിദ്യാർഥിനികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. പ്രാഥമികശുശ്രൂഷക്ക് ശേഷം കുട്ടികളെ ഹോസ്റ്റലിലേക്ക് മടക്കിയയച്ചു. ഇവർ ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ്. ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറുന്നതിന് ഹോസ്റ്റലിൽ നിന്ന് പ്രഭാതഭക്ഷണത്തി​െൻറ സാമ്പിളുകൾ ആരോഗ്യവിഭാഗം അധികൃതർ ശേഖരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.