ഇടവ പാറയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം

വർക്കല: . 25 വെങ്കല വിളക്കുകൾ, രണ്ട് കാണിക്ക വഞ്ചികൾ, 5000 രൂപ എന്നിവയാണ് കവർന്നത്. തിങ്കളാഴ്ച പുലർച്ച ഒന്നിനും രണ്ടിനുമിടയിലാണ് കവർച്ച. ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തിടപ്പള്ളിയുടെ ഗേറ്റ് തകർത്ത് കടന്ന മോഷ്ടാവ് പിന്നീട് ഓഫിസ് കുത്തിത്തുറന്ന് രണ്ടു കാണിക്കവഞ്ചികളും കവർന്നു. ഓഫിസിലെ മേശയുടെ പൂട്ട് തകർത്ത് എണ്ണിത്തിട്ടപ്പെടുത്തിവെച്ചിരുന്ന 5000 രൂപയും മോഷ്ടിച്ചു. ക്ഷേത്രത്തിന് പുറത്തുണ്ടായിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 60 വയസ്സ് തോന്നിക്കുന്ന ആളാണ് കവർച്ച നടത്തുന്നതെന്ന് ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ പൊലീസ് തെളിവുകൾ ശേഖരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുടെ കൺവെൻഷൻ ഇന്ന് തിരുവനന്തപുരം: സംസ്ഥാനത്ത ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുടെ കൺവെൻഷൻ എൻ.ജി.ഒ യൂനിയ​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കും. രാവിലെ 10.30ന് പാളയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന കൺവെൻഷൻ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല മുഖ്യ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.