നെയ്യാർ ഡാമിന്​ വേണം, വികസന നയം

നെയ്യാർ ഡാമിലിപ്പോൾ ടൂറിസം-ഇറിഗേഷൻ-വനം-ഫിഷറീസ് വകുപ്പുകളുടെ സംരംഭങ്ങളാണുള്ളത്. നെയ്യാർ ഉദ്യാനവും പ്രദേശവും ഇറിഗേഷെൻയും നെയ്യാർ വനവും ബോട്ട് സവാരിയും ചീങ്കണ്ണി-സിംഹ സഫാരി പാർക്കും വനം വകുപ്പി​െൻറയും ചുമതലയിലാണ്. അക്വേറിയവും മത്സ്യക്കുഞ്ഞ് വളർത്തൽ കേന്ദ്രവും ഫിഷറീസ് വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ടൂറിസം വകുപ്പിേൻറതാണ് ബോട്ട് സവാരി. കൂടാതെ, ഡി.ടി.പി.സി ബോട്ട്സവാരിയും സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, ഇതിനെല്ലാം കൂടി നെയ്യാർഡാം വികസന അതോറിറ്റി വേണമെന്നും പൊതുഇൻഫർമേഷൻ സ​െൻറർ തുറക്കുമെന്നും ഇ. ചന്ദ്രശേഖരൻ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനായി കലക്ടർ അധ്യക്ഷനായ ഒരു സമിതിയും രൂപവത്കരിച്ചിരുന്നു. പക്ഷേ, ഇതെല്ലാം പിന്നീട് അട്ടിമറിക്കപ്പെട്ടു. വകുപ്പുകളുടെ ഏകീകരണമാണ് നെയ്യാർഡാമി​െൻറ കാര്യത്തിൽ അടിയന്തരമായി വേണ്ടത്. റോപ്പ് വേ, മൈസൂർ മാതൃകയിലുള്ള ഉദ്യാനം, ദിവസവും സംഗീതത്തിനനുസരിച്ച് നൃത്തം പൊഴിക്കുന്ന സംഗീത ജലധാര ഇവയൊക്കെ പ്രഖ്യാപനത്തിൽ ഒതുങ്ങിയ പദ്ധതികളാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന പഠനക്യാമ്പുകൾക്കും സമ്മേളനങ്ങൾക്കുമൊക്കെ സ്ഥിരംവേദിയായിരുന്ന നെയ്യാർഡാം പിക്നിക് ഹാൾ നവീകരിച്ച് ഇൻസ്ട്രുമ​െൻറൽ മ്യൂസിയമായി തുറന്നുകൊടുക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല. മൂന്നരക്കോടി രൂപ വിനിയോഗിച്ച് നെയ്യാർഡാം മോടി പിടിപ്പിക്കാൻ ഈ വർഷം ആരംഭിച്ച പ്രവൃത്തികളും ഒച്ചിഴയും വേഗത്തിലാണ്. ഓണത്തിനു മുമ്പ് എല്ലാം ശരിയാക്കുമെന്നായിരുന്നു ഉദ്ഘാടന വേളയിലെ പ്രഖ്യാപനം. ഉദ്യാനം മോടിപിടിപ്പിക്കാനും പൂന്തോട്ടം ഒരുക്കാനും കുട്ടികളുടെ പാർക്ക് നവീകരിച്ച് പുതിയ കളിക്കോപ്പുകൾ എത്തിക്കാനും നീന്തൽക്കുളം ആധുനികനിലവാരത്തിൽ നിർമിക്കാനുമാണ് പണം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.