തിരുവനന്തപുരം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി തിരുവനന്തപുരം ജില്ലബ്രാഞ്ചിെൻറ ആഭിമുഖ്യത്തിൽ അനന്തപുരി സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ല നേതൃപഠനക്യാമ്പ് വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസിെൻറ ജീവകാരുണ്യപ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പകർച്ചപ്പനി, നിപ പോലുള്ള രോഗങ്ങൾ മനുഷ്യനിൽ ഭീതി വിതച്ച് മുന്നേറുമ്പോൾ അതിനെതിരെ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ റെഡ്ക്രോസ് വളൻറിയർമാർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലചെയർമാൻ എം.ആർ. മനോജ് അധ്യക്ഷത വഹിച്ചു. ജില്ലസെക്രട്ടറി ആർ. ജയകുമാർ സ്വാഗതവും സംസ്ഥാന ചെയർമാൻ വി.പി. മുരളീധരൻ മുഖ്യപ്രഭാഷണവും നടത്തി. ജ്വാല ഫൗേണ്ടഷൻ സ്ഥാപക അശ്വതി ജ്വാല, ഇന്ത്യ അശുപത്രി എം.ഡി ഡോ.സരോജ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രജിത് രാജേന്ദ്രൻ, പി. രാജേശഖരൻ, ജെ.ആർ.സി ജില്ലകോഒാഡിനേറ്റർ എൻ. രാജ്മോഹൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നീറ്റ് പരീക്ഷയിൽ രണ്ടാംറാങ്ക് കരസ്ഥമാക്കിയ സംറീൻ ഫാത്തിമയെ അനുമോദിച്ചു. ജില്ലട്രഷറർ എം. ശശികുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.