തിരുവനന്തപുരം: ശബരിമല വനത്തിലെ ആദിവാസികളെ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള നിർണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വീട്, വിദ്യാഭ്യാസം, തൊഴിൽ എന്നിവയൊന്നുമില്ലാതെ അലഞ്ഞുതിരിയുന്ന നിരവധി ആദിവാസി കുടുംബങ്ങളാണുള്ളത്. ആദിവാസികളുടെ ദയനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകാൻ തീരുമാനിച്ചത്. പ്രസിഡൻറ് എ. പത്മകുമാർ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ തീരുമാനം അറിയിച്ചു. മുഖ്യമന്ത്രി, വകുപ്പുമന്ത്രി എന്നിവരുമായി വിശദമായ ചർച്ച നടത്തിയശേഷം പദ്ധതി നടപ്പാക്കും. ശബരിമല അയ്യപ്പക്ഷേത്രത്തിൽ താൽക്കാലിക ജീവനക്കാരായി ആദിവാസി വിഭാഗത്തിന് നിലവിൽ ജോലിനൽകുന്നുണ്ട്. പക്ഷേ, ദയനീയമായ ജീവിത സാഹചര്യം കാരണം അവർ അവിടെ സ്ഥിരമായി നിൽക്കാറില്ല. ആദിവാസി കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യവും ഇല്ല. ദേവസ്വം ബോർഡിെൻറ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോർഡിങ് സംവിധാനമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.