തിരുവനന്തപുരം: നാടെങ്ങും അന്താരാഷ്ട്ര യോഗദിനം സമുചിതം ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാജ്ഭവനിൽ നടന്ന ദിനാചരണം ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്തു. യോഗയും വ്യായാമവും ജീവിതത്തിെൻറ ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സായിഗ്രാമത്തിൽ നടന്ന ദിനാചരണം മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മാനവനന്മക്കും ആരോഗ്യത്തിനും ഭാരതം സംഭാവനചെയ്ത മഹത്തായ ആശയമാണ് യോഗയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള പൊലീസിെൻറ നേതൃത്വത്തിൽ നടന്ന യോഗദിനാചരണത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പെങ്കടുത്തു. സെക്രട്ടേറിയറ്റ് ജീവനക്കാരും യോഗദിനം ആചരിച്ചു. ദര്‍ബാര്‍ ഹാളില്‍ നടന്ന യോഗ പരിശീലനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗദര്‍ശനത്തിന് രാജ്യത്തുണ്ടായ സ്വീകാര്യത വലുതാണെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.