നെടുമങ്ങാട്: ആനാട് സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഒാഫിസ് അടിച്ചുതകർത്ത കേസിൽ സി.പി.എം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് പുനവക്കുന്ന് ഷമീർ വിലാസത്തിൽ കൊച്ചു എന്ന ഷമീറാണ് (29) നെടുമങ്ങാട് പൊലീസിെൻറ പിടിയിലായത്. സി.പി.എമ്മുമായി സഹകരിക്കുന്നില്ല എന്നാരോപിച്ച് ആനാട് പുനവക്കുന്ന് അൽ അമീൻ മൻസിലിൽ അൽ അമീനെ മർദിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. shameer bjp office attack ഷമീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.