കിംസ് ആശുപത്രിയിൽ റ്റാവി ശസ്​ത്രക്രിയ വിജയം

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ റ്റാവി (റ്റ്രാൻസ് കത്തീറ്റർ അയോർട്ടിക്ക് വാൾവ് ഇൻറർവെൻഷൻ) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ വാർത്തകുറിപ്പിലൂടെ അറിയിച്ചു. പ്രായത്തി​െൻറ അവശതകൾ ഉണ്ടായിരുന്ന തമിഴ്നാട്ടുകാരിയായ എൺപതുകാരിയെയാണ് റ്റാവി ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. സ്തനാർബുദത്തിന് നേരത്തെ ചികിത്സനേടിയിരുന്ന ഇവരുടെ വാൾവ് പുനഃസ്ഥാപിക്കണമെങ്കിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ അത്യാവശ്യമായിരുന്നു. എന്നാൽ, പ്രായവും രക്തസമ്മർദവും അർബുദ ചികിത്സയുമൊക്കെ ശസ്ത്രക്രിയ സങ്കീർണമാക്കി. തുടർന്ന് കാലിലെ രക്തക്കുഴൽ വഴി വാൾവ് കടത്തി പ്രവർത്തനരഹിതമായ പഴയ വാൾവുകൾ മാറ്റാതെ പുനഃസ്ഥാപിക്കുകയായിരുന്നു. കിംസ് കാർഡിയോളജി വിഭാഗം കൺസൾട്ടൻറ് ഡോ. എസ്.വി. പ്രവീണി​െൻറ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. രമേശ് നടരാജൻ, കാർഡിയാക് അനസ്തെറ്റിസറ്റ് ഡോ. എസ്. സുഭാഷ് എന്നിവർ പങ്കെടുത്തു. ദക്ഷിണകേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ആദ്യമായാണ് റ്റാവി ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ചതെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.