കിഫ്ബി സഹായത്തോടെ 10 ഐ.ടി.ഐകള്‍ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും -മന്ത്രി ടി.പി. രാമകൃഷ്​ണന്‍

തിരുവനന്തപുരം: കിഫ്ബി സഹായത്തോടെ 10 ഐ.ടി.ഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 229 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. അഞ്ച് പുതിയ ഐ.ടി.ഐ ആരംഭിക്കുന്നതിന് നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. 2018 വര്‍ഷത്തെ ഗവ. ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലി​െൻറ ഉദ്ഘാടനം നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കി കാലത്തിനനുസൃതമായ ട്രേഡുകള്‍ ആരംഭിക്കും. ഐ.ടി.ഐകളില്‍നിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുകയാണ്. പരിശീലനാര്‍ഥികളുടെ നൂതന ആശയങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും പരമാവധി പ്രോത്സാഹനം നല്‍കും. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നതപരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.