നെൽവയൽ നിയമ​േഭദഗതി: പ്രതിപക്ഷ എതിർപ്പ് ദുർബലം

തിരുവനന്തപുരം: നെൽവയൽ-തണ്ണീർത്തട നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സബ്ജക്ട് കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷഎതിർപ്പ് ദുർബലം. അടൂർ പ്രകാശ്, പി.ബി. അബ്ദുൽ റസാക്ക്, എം. ഉമ്മർ എന്നിവരാണ് പ്രതിപക്ഷാംഗങ്ങൾ. അടൂർ പ്രകാശാണ് മുൻ സർക്കാറി​െൻറ കാലത്ത് നികത്തിയ വയൽ ക്രമീകരിച്ച് നൽകുന്നതിന് കമ്പോളവിലയുടെ 25 ശതമാനം അടച്ചാൽ മതിയെന്ന ഭേദഗതി അവതരിപ്പിച്ചത്. അതിനാൽ, ഇടതുപക്ഷത്തി​െൻറ ഭേദഗതിയെ ധാർമികമായി എതിർക്കാനാകില്ല. എതിർക്കേണ്ടതിനെ എതിർക്കുമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. മുസ്ലിം ലീഗ് അംഗങ്ങൾക്ക് ഭേദഗതി 'ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാൻ അവസരമൊരുക്കരുതെന്ന' എതിർപ്പേയുള്ളു. എന്നാൽ, ശാസ്ത്രസാഹിത്യപരിഷത്ത് അടക്കമുള്ള സംഘടനകൾ പുതിയ ഭേദഗതിയുടെ അപകടം അക്കമിട്ട് നിരത്തുന്നുണ്ട്. ഭേദഗതിപ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത പ്രദേശം പരിവർത്തനവിധേയമാക്കാം, ന്യായവിലയുടെ 50 ശതമാനം അടച്ചാൽ മതി. കുറ്റമറ്റ ഡാറ്റാബാങ്ക് പുറത്തിറക്കുന്നത് സംബന്ധിച്ച് പരാമർശമില്ല. ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തിയാൽ പോലും പൊതുആവശ്യത്തിന് എന്ന പേരിൽ നെൽവയൽ ഇല്ലാതാവും. പ്രാദേശികനിരീക്ഷണ സമിതിയുടെ അധികാരം എടുത്തുകളഞ്ഞത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. പുതിയ ഭേദഗതി തണ്ണീർത്തട സംരക്ഷണം അസാധ്യമാക്കുകയാണ്. 1975-76 കാലത്ത് 8.85 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെൽവിസ്തൃതി 2008 ൽ 2.28 ലക്ഷമായി ചുരുങ്ങി.1973 ലെ ഭൂമി ഉപയോഗ ഉത്തരവ് നിലനിൽക്കെയാണ് 6.57 ലക്ഷം ഹെക്ടർ ഭൂമി നികത്തി കൃഷിയോഗ്യമല്ലാതാക്കിയത്. - ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.