നാഗർകോവിൽ: മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയുടെ അശ്രദ്ധകാരണം മസ്തിഷ്കത്തിനും കണ്ണുകൾക്കും കേടുപാട് സംഭവിച്ച കുഞ്ഞിെൻറ മാതാപിതാക്കൾ ഇത്തവണയും നീതിലഭിച്ചില്ലെങ്കിൽ കുഞ്ഞിന് ദയാവധം നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെ വീണ്ടും സമീപിക്കുമെന്ന് പറഞ്ഞു. നാഗർകോവിൽ കലക്ടർ ഓഫിസിൽ വെള്ളിയാഴ്ച തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി രാധാകൃഷ്ണെൻറ നിർദേശ പ്രകാരം നടന്ന വിദഗ്ധ കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു കുട്ടിയുടെ പിതാവ് ഡെന്നിസ്കുമാർ. താൻ ഉന്നയിച്ച 29 ആവശ്യങ്ങൾക്ക് ഒരുമാസം കഴിഞ്ഞ് മറുപടി നൽകാം എന്നാണ് കമ്മിറ്റി അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2012 ജൂൺ അഞ്ചിനാണ് മാർത്താണ്ഡം വണ്ടാവിള സ്വദേശിയും കൂലിതൊഴിലാളിയുമായ ഡെന്നിസ്കുമാറിനും മേരിസുജക്കും ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞ് ജനിച്ചത്. ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടിയ്ക്ക് ബോധം നഷ്ടപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ കാഴ്ചയും. പ്രസവസമയത്തെ അശ്രദ്ധയാണ് കുട്ടി ഇങ്ങനെയായതെന്ന് തുടർന്ന് വിവിധസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ഒടുവിൽ കേന്ദ്രമന്ത്രി അൽഫോൺസ്കണ്ണന്താനം ഇടപെട്ട് ഡൽഹിയിലെ എയിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരെക്കൊണ്ടും പരിശോധിപ്പിച്ചിരുന്നു. തുടർന്ന് കേന്ദ്ര ആരോഗ്യവകുപ്പ്് സെക്രട്ടറിയെ സന്ദർശിച്ചിരുന്നു. 2018 മാർച്ചിൽ തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. അതിെൻറ അന്വേഷണമാണ് വെള്ളിയാഴ്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.