യുവതിയെ മയക്കുമരുന്ന്​ കുത്തിവെച്ച്​ ബലാത്സംഗം ചെയ്​ത ഡോക്​ടർ പിടിയിൽ

വഡോദര: രോഗിയായ യുവതിയെ മയക്കുമരുന്ന് കുത്തിവെച്ച് ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടർ പിടിയിൽ. നടേശരിയിലെ അങ്കാട് ഗ്രാമത്തിലെ സ്വന്തം ക്ലിനിക്കിൽ മൂന്നു മാസം മുമ്പാണ് ഡോ. പ്രതിക് ജോഷി യുവതിയെ ബലാത്സംഗം ചെയ്തത്. ഒളിവിലായിരുന്ന ഇയാളെ അയൽജില്ലയിലെ ബന്ധുവീട്ടിൽ നിന്നാണ് കഴിഞ്ഞദിവസം പുലർച്ച പൊലീസ് പിടികൂടിയത്. അതിനിടെ, സംഭവം വിഡിയോയിൽ പകർത്തി ബ്ലാക്ക് മെയിലിങ്ങിലൂടെ 50 ലക്ഷം രൂപ ആവശ്യപ്പെട്ട ആശുപത്രിയിലെ മൂന്നു ജീവനക്കാർക്കെതിരായ ഡോക്ടറുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് ഇൻസ്പെക്ടർ ജെ.കെ. പേട്ടൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.