സുധീരനെ അവഗണിക്കാൻ ഗ്രൂപ്പുകൾ

തിരുവനന്തപുരം: പരസ്യപ്രസ്താവന പാർട്ടി വിലക്കിയ സാഹചര്യത്തിൽ വി.എം. സുധീര​െൻറ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒന്നും പറയാനില്ലെന്നല്ല ഇതി​െൻറ അർഥമെന്നും അദ്ദേഹം വ്യക്തമാക്കി. സുധീരനും പി.ജെ. കുര്യനും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ആവർത്തിച്ചു. എന്തൊെക്കയാണ് നടന്നതെന്ന് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധീര​െൻറ ആരോപണങ്ങളെ അവഗണിച്ച് അദ്ദേഹത്തെ ഒറ്റപ്പെടുത്താനാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം. മറുപടി പറഞ്ഞാൽ സുധീരൻ തിരിച്ചടിക്കുമെന്ന ബോധ്യം നേതാക്കൾക്കുണ്ട്. ഇത് പ്രസ്താവന യുദ്ധത്തിലേക്ക് പോകും. ഹൈകമാന്‍ഡും കാര്യങ്ങള്‍ നിരീക്ഷിക്കുന്ന സാഹചര്യത്തില്‍ മൗനമാണ് നല്ലത് എന്നാണ് പൊതുചിന്ത. സുധീരന്‍ അച്ചടക്കമില്ലാത്ത നേതാവാണെന്ന് വരുത്തുകയും ഗ്രൂപ്പുകളുടെ ലക്ഷ്യമാണ്. പാര്‍ട്ടി കാര്യങ്ങളില്‍ പരസ്യചര്‍ച്ചയില്ലെന്ന് വാർത്തസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷപ്രവര്‍ത്തനം സംബന്ധിച്ച ആരോപണം പാര്‍ട്ടിയുമായി ബന്ധപ്പെട്ടതലല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോഴും പ്രതികരണം അതുതന്നെയായിരുന്നു. കെ.പി.സി.സി നേതൃയോഗം പരസ്യപ്രസ്താവന വിലക്കിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ മാതൃക കാട്ടേണ്ടത് താനാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.