കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടിയത് അഞ്ചിടങ്ങളില്‍

താമരശ്ശേരി: വ്യാഴാഴ്ച പുലര്‍ച്ച കട്ടിപ്പാറ മേഖലയില്‍ ഉരുള്‍പൊട്ടിയത് ആറിടങ്ങളില്‍. ഇവയില്‍ ആളപായവും കൂടുതല്‍ നാശനഷ്ടവുമുണ്ടായത് വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയിലാണ്. ഈ ഭാഗത്തുള്ള ദുരന്ത ബാധിതരെ വെട്ടിഒഴിഞ്ഞതോട്ടം സ്‌കൂളിലും കല്ലുള്ളതോട്, ചീടിക്കുഴി, വയലുംതല പ്രദേശത്തുള്ളവരെ കട്ടിപ്പാറ നസ്‌റത്ത് സ്‌കൂളിലും , കേളന്‍മൂല, ചമല്‍ ഭാഗങ്ങളിലുള്ളവരെ ചമല്‍ ഗവ. എല്‍.പി.സ്‌കൂളിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെയെത്തുന്നവര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നാട്ടുകാരും സന്നദ്ധ സംഘടനകളും ഗ്രാമപഞ്ചായത്ത് അധികൃതരും ഏറെ പണിപ്പെടുന്നുണ്ട്. വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയില്‍ ദുരന്തമുണ്ടായസ്ഥലത്ത് എത്തുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കാനും രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും കാണാതായവര്‍ക്കുള്ള തിരച്ചിലിനുമെല്ലാം വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ യുവാക്കള്‍ കൈമെയ് മറന്ന് അധ്വാനിക്കുന്നുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും മണ്ണിനടിയില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ സാഹസികമായി ചുമന്നുകൊണ്ടു വന്നതുമെല്ലാം ഒരുപറ്റം യുവാക്കളായിരുന്നു. കാണാതായവരെ കണ്ടെത്തിയാല്‍ ഉടന്‍ ആശുപത്രികളിലെത്തിക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒരു ഡസനോളം ആംബുലന്‍സുകളാണ് സ്ഥലത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.