കേരള സർവകലാശാലക്ക്​ 13 അംഗ സിൻഡിക്കേറ്റ്​

തിരുവനന്തപുരം: കേരള സർവകലാശാലയിൽ 13അംഗ സിൻഡിക്കേറ്റിനെ നാമനിർദേശം ചെയ്ത് ഉത്തരവ്. ഡോ. എസ്. നസീബ് (സർവകലാശാലാ വിദൂര വിദ്യാഭ്യാസത്തിലെ അസി. പ്രഫ.), ഡോ.പി. രാജേഷ്കുമാർ (ഗവ.സംസ്കൃത കോളജ് അസി. പ്രഫ.), ഡോ.ബി. ഉണ്ണിക്കൃഷ്ണൻ നായർ (കാര്യവട്ടം ഗവ. കോളജ് പ്രിൻസിപ്പൽ), ഡോ.കെ.ബി. മനോജ് (പ്രിൻസിപ്പൽ എസ്.എൻ കോളജ് ചേർത്തല), എം. ശ്രീകുമാർ (അസോ. പ്രഫ. എം.എം.എൻ.എസ്.എസ് കോളജ് കൊട്ടിയം), ഡോ.കെ. ആർ.കവിത (അസി. പ്രഫ. എസ്.എൻ കോളജ് വർക്കല), എം. ഹരികൃഷ്ണൻ (ഗവേഷക വിദ്യാർഥി യൂനിവേഴ്സിറ്റി കോളജ്), അഡ്വ.കെ. എച്ച്. ബാബുജാൻ (ആലപ്പുഴ), ഷിജൂഖാൻ ജെ.എസ് (െനടുമങ്ങാട്), ഡോ.കെ. ഷാജി (അസോ. പ്രഫ. സ​െൻറ് ഗ്രിഗോറിേയാസ് കോളജ് കൊട്ടാരക്കര), അഡ്വ. ജി. സുഗുണൻ (ആറ്റിങ്ങൽ), ഡോ.ആർ. ലതാദേവി(അസോ. പ്രഫ. എസ്.എൻ കോളജ് വർക്കല), എം. ലെനിൻലാൽ (ചിറ്റാറ്റുമുക്ക്, തിരുവനന്തപുരം) എന്നിവരെയാണ് നിയമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.