പുനലൂര്‍: അക്കാദമിക് മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്ത 'പ്രാദേശിക പഠനകേന്ദ്രങ്ങള്‍' യാഥാർഥ്യമാക്കുകയാണ് തൊളിക്കോട് ഗവ. എൽ.പി സ്കൂൾ. അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും അവധിദിവസങ്ങളില്‍ പ്രാദേശികതലത്തില്‍ പഠനത്തിനും സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒത്തുകൂടുന്നതിനും ഈ കേന്ദ്രത്തില്‍ അവസരമുണ്ട്. കുട്ടികള്‍ അവധിദിവസങ്ങളില്‍ പ്രത്യേകം നിശ്ചയിക്കുന്ന സമയത്ത് പ്രാദേശിക പഠനകേന്ദ്രത്തില്‍ എത്തണം. പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ ക്ലാസുകള്‍ക്ക് നേതൃത്വം നൽകും. കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍, അധികവായനക്കുള്ള പുസ്തകങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പഠനത്തില്‍ പിന്നാക്കമുള്ള കുട്ടികള്‍ക്ക് എറെ സഹായകമാകുന്ന രീതിയിലാണ് പഠനകേന്ദ്രം ഒരുക്കിയിട്ടുള്ളത്. പ്രാദേശിക പി.ടി.എ കൂടുന്നതിനും സൗകര്യമുണ്ട്. കൂടാതെ, അക്കാദമിക് മികവിലേക്ക് സ്കൂളിനെ എത്തിക്കാന്‍ ഇംഗ്ലീഷ് പഠനം, ഗണിതബോധനം, ഭാഷപഠനം എന്നിവയില്‍ നൂതനപ്രവര്‍ത്തനങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. മാത്ര നിരപ്പത്ത് ആരംഭിച്ച പ്രാദേശിക പഠനകേന്ദ്രത്തിെൻറ ഉദ്ഘാടനം കരവാളൂര്‍ പഞ്ചായത്ത് പ്രസിഡൻറ് വി. രാജന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് വി. രാജന്‍പിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശരത് ചന്ദ്രന്‍, വാര്‍ഡംഗം രവീന്ദ്രന്‍പിള്ള, ശരണ്‍ ശശി, ശ്രീദേവി, പി.ടി.എ അംഗങ്ങളായ രാധാകൃഷ്ണപിള്ള, സന്തോഷ്, ചന്ദ്രശേഖരന്‍, മാതൃസമിതി അംഗങ്ങളായ അംബിക, ദീപ, പ്രധാനാധ്യാപകൻ കെ.ജി. എബ്രഹാം, അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.