ചെളിക്കെട്ടായി ഇലങ്കം-ഉതിരക്കുഴിറോഡ്‌; കാൽനടപോലും ദുരിതത്തിൽ

കല്ലറ: മിതൃമ്മലനിന്ന് ഇലങ്കംവഴി തെങ്ങുംകോട് പോകുന്ന റോഡില്‍ ഇലങ്കത്ത്നിന്നും ഉതിരക്കുഴി വരെയുള്ള ഭാഗം കാല്‍നടയാത്രക്ക് പോലും പറ്റാതെ ചെളിക്കളം ആയി. നിരവധി വിദ്യാർഥികള്‍ മിതൃമ്മല സ്കൂളിലേക്ക് പോകുന്ന ഈ വഴി ചെറിയൊരു മഴ പെയ്താല്‍ പോലും ചെളിക്കെട്ട് ആകും. റോഡി​െൻറ വീതികുറവും ഒരുവശം തോടും മറുവശം വയല്‍ ആയതുകാരണം മഴ പെയ്താല്‍ ഇതുവഴി വരാന്‍ വാഹനങ്ങള്‍ അറയ്ക്കും. ഈ വഴിയിലൂടെ അല്ലെങ്കില്‍ അഞ്ചുകിലോമീറ്റര്‍ ചുറ്റിവേണം ഉതിരക്കുഴി കത്തിനിയ്ക്കുംപാറ നിവാസികള്‍ക്ക് യാത്രചെയ്യാന്‍. ഉതിരക്കുഴി സ്നേഹതീരം, തെങ്ങുംകോട് കുടുംബക്ഷേമ ഉപകേന്ദ്രം, ജല അതോറിറ്റി ജലസംഭരണി തുടങ്ങിയവയിലേക്കുള്ള നിരവധിപേരുടെ ആശ്രയമാണ് ഈ വഴി. കാട്ടുപന്നിയുടെ ശല്യമുള്ള ഈ വഴിയില്‍ ഒന്ന് ഓടി രക്ഷപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഹിന്ദുമിഷന്‍ മുക്കില്‍നിന്നും ഇലങ്കത്തേയ്ക്കുള്ള വഴിയും ടാര്‍ ഇളകി കുഴികളായി. ഈ റോഡുകള്‍ അടിയന്തിരമായി നന്നാക്കാനുള്ള നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 20180613_133350 20180613_133415-1 ചെളിക്കെട്ടായ ഇലങ്കം-ഉതിരക്കുഴി റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.