ഖുർആൻ പുനർവായന തേടുന്ന ഗ്രന്ഥം -പാളയം ഇമാം

തിരുവനന്തപുരം: ഖുർആൻ കാലികമായ പുനർവായന തേടുന്ന ഗ്രന്ഥമാണെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ്. 'ഖുർആ​െൻറ തണലിൽ' ഖുർആൻ വ്യാഖ്യാനത്തി​െൻറ പരിഷ്കരിച്ച പ്രഥമവാല്യത്തി​െൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയും മതസ്പർദയും വളരുന്ന ഘട്ടത്തിൽ ഖുർആ​െൻറ പുനർവായനയാണ് കാലം തേടുന്നത്. ലോകസമാധാനത്തിനും മാനവസൗഹൃദത്തിനും മികച്ച സംഭാവനകളർപ്പിച്ച ഗ്രന്ഥമാണ് ഖുർആനെന്നും അദ്ദേഹം പറഞ്ഞു. എം. ഖുത്തുബ് അധ്യക്ഷത വഹിച്ചു. പരിഭാഷകരായ വി.എസ്. സലിം, കുഞ്ഞു മുഹമ്മദ് പുലവത്ത്, വചനം ബുക്ക്സ് ഡയറക്ടർ അബ്ദുല്ല കോയ കണ്ണങ്കടവ്, മാനേജർ സിദ്ധീഖ് കുറ്റിക്കാട്ടൂർ, മജീദ് നദ്‌വി, പി.എഫ്. സാലിഹ് എന്നിവർ സംബന്ധിച്ചു. കോഴിക്കോട് വചനം ബുക്ക്സാണ് പ്രസാദകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.