ഹോട്ടലുകളിൽ പരിശോധന നടത്തി

പത്തനാപുരം: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി. ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, ഇറച്ചിക്കോഴി കടകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്. പള്ളിമുക്ക്, നെടുംപറമ്പ്, കല്ലുംകടവ്, പഞ്ചായത്ത് ജങ്ഷന്‍ എന്നിവിടങ്ങളിൽ മഴക്കാലരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ജില്ല കലക്ടറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. വൃത്തിഹീനമായ ആറ് ഹോട്ടൽ, മൂന്ന് ബേക്കറി, നാല് ചിക്കന്‍ സ​െൻറര്‍, ചപ്പാത്തി സ​െൻറർ എന്നിവക്കും ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. നിരവധി സ്ഥാപനങ്ങൾക്ക് താക്കീതും നൽകി. പഴകിയ എണ്ണയും കേടുവന്ന ആഹാരസാധനങ്ങളും ചില സ്ഥാപനങ്ങളില്‍നിന്ന് കണ്ടെത്തി. താക്കീത് നൽകിയ സ്ഥാപനങ്ങള്‍ ഇനിയും വൃത്തിഹീനമായി പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കി നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുദര്‍ശനന്‍ പിള്ള, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.കെ. സുധ, കൃഷ്ണകുമാര്‍, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.