കലക്ടർ ഉത്തരവായിട്ടും കെ.എസ്​.ആർ.ടി.സി കൺ​െസഷൻ നൽകുന്നില്ല

വെളിയം: കൊട്ടാരക്കര-ഓയൂർ-പാരിപ്പള്ളി, അഞ്ചൽ-ഓയൂർ-കൊട്ടിയം റൂട്ടുകളിലെ കെ.എസ്.ആർ.ടി.സി ചെയിൽ സർവിസുകളിൽ വിദ്യാർഥികൾക്ക് കൺെസഷൻ അനുവദിക്കാൻ കലക്ടർ ഉത്തരാവായിട്ടും നൽകുന്നില്ലെന്ന് പരാതി. ഉത്തരവ് കെ.എസ്.ആർ.ടി.സിക്ക് ബാധകമല്ലെന്ന് പറഞ്ഞാണ് സൗജന്യയാത്ര അനുവദിക്കാത്തത്. ഇതു കാരണം വെളിയത്തും പരിസരപ്രദേശങ്ങളായ ഓടനാവട്ടം, കൊട്ടാരക്കര, പൂയപ്പള്ളി, ചെറിയവെളിനല്ലൂർ, പകൽക്കുറി സ്കൂളുകളിൽ പഠിക്കുന്നവർ മുഴുവൻ ചാർജും നൽകി പോകേണ്ട അവസ്ഥയാണ്. കെ.എസ്.ആർ.ടി.സി ചെയിൻ സർവിസുകൾ വന്നതോടെ പല സ്വകാര്യബസുകളും നിർത്തിയതിനാൽ ബസുകളുടെ എണ്ണം കുറഞ്ഞു. നിലവിലുള്ള സ്വകാര്യബസുകൾ സർവിസ് അകാരണമായി ഉപേക്ഷിക്കുകയാണ്. ഇക്കാരണത്താൽ കുട്ടികൾക്ക് സമയത്ത് സ്കൂളുകളിൽ എത്താൻ കഴിയുന്നില്ല. പ്രശ്നം വേഗം പരിഹരിക്കണമെന്ന് പയ്യക്കോട് ധമനി സാംസ്കാരിക വേദി ആവശ്യപ്പെട്ടു. കൈത്തറി സംഘം തെരഞ്ഞെടുപ്പ്: ആർ.എസ്.പി ബഹിഷ്കരിക്കും വെളിയം: കൈത്തറി നെയ്ത്തുസഹകരണസംഘം(വെൽടെക്സ്) തെരഞ്ഞെടുപ്പ് ആർ.എസ്.പി പാനലിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ബഹിഷ്കരിക്കും. വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസറും തെരഞ്ഞെടുപ്പ് കമീഷനും ഏകപക്ഷീയമായി പ്രവർത്തിക്കുന്നതിനാലാണ് ബഹിഷ്കരിക്കുന്നതെന്ന് ആർ.എസ്.പി അറിയിച്ചു. എതിർപാർട്ടി കള്ളവോട്ടുകൾ വ്യാപകമായി ചേർക്കുകയും റിട്ടേണിങ് ഓഫിസറുടെ സഹായത്തെടെ തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തു. സൂക്ഷ്മപരിശോധനസമയത്ത് അംഗീകരിച്ച ആർ.എസ്.പി നേതാവ് ഭാസി പരുത്തിയറയുടെ നാമനിർദേശപത്രിക തള്ളുകയും ചെയ്തു. ഇതിനെതിരെ ജില്ലാ വ്യവസായ കേന്ദ്രത്തിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയിരുന്നു. ഇതിനൊന്നും പരിഹാരം കാണാത്ത സാഹചര്യത്തിൽ കോടതിയിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേസ് നൽകും. മാത്രമല്ല, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. രാഗേഷ് ചൂരക്കോട് അധ്യക്ഷതവഹിച്ചു. വെളിയം ഉദയകുമാർ, ഭാസി പരുത്തിയറ, സനു താന്നിമുക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.