പ്രതിഭാ സംഗമം

കാട്ടാക്കട: പി.ആർ. വില്യം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിഭാ സംഗമവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്‌ഘാടനവും നടത്തി. ഐ.ബി. സതീഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കാട്ടാക്കട മാഹീൻ അധ്യക്ഷതവഹിച്ചു. വെള്ളനാട് ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ജി. സ്റ്റീഫൻ, പ്രിൻസിപ്പൽ സ്റ്റാൻലോജോൺ, പ്രഥമാധ്യാപിക ഗിൽഡ, സ്റ്റാഫ് സെക്രട്ടറി മജിത്ത്, ലിറ്റിൽ ഫ്ലവർ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.